Share Market Today: നഷ്ടം നികത്തി ഓഹരി വിപണി; നേട്ടത്തിലുള്ള ഓഹരികൾ ഇവയാണ്
രാവിലെ നഷ്ടത്തിൽ ആരംഭിച്ച ഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. വിപണിയിൽ നേട്ടത്തിലുള്ള ഓഹരികൾ ഇവയാണ്
മുംബൈ: നേരിയ നേട്ടത്തിൽ ഓഹരി വിപണി. ബിഎസ്ഇ സെൻസെക്‌സ് 38 പോയിന്റ് അഥവാ 0.06 ശതമാനം ഉയർന്ന് 60,298ലും എൻഎസ്ഇ നിഫ്റ്റി 12.25 പോയിന്റ് അഥവാ 0.07 ശതമാനം ഉയർന്ന് 17,956ലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു.
കൊട്ടക് മഹീന്ദ്ര ബാങ്ക്, എൽ ആൻഡ് ടി, ഭാരതി എയർടെൽ, അൾട്രാടെക് സിമന്റ്‌സ്, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഇൻഡസ്ഇൻഡ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ), ഐടിസി, ഏഷ്യൻ പെയിന്റ്‌സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ സെൻസെക്‌സിൽ മികച്ച നേട്ടമുണ്ടാക്കി.
മറുവശത്ത്, ഡോ റെഡ്ഡീസ് ലബോറട്ടറീസ്, വിപ്രോ, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ആക്‌സിസ് ബാങ്ക്, ടിസിഎസ്, ടൈറ്റൻ കമ്പനി തുടങ്ങിയവയാണ് സൂചികയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. ബാങ്ക് നിഫ്റ്റി അര ശതമാനം നേട്ടത്തോടെ 39,656 ലേക്കെത്തി.
പകൽ സമയത്ത് സെൻസെക്സ് 300 പോയിന്റ് ഇടിഞ്ഞതിന് ശേഷം, ആണ് എല്ലാ നഷ്ടങ്ങളും തിരിച്ചുപിടിച്ച് 38 പോയിന്റ് അല്ലെങ്കിൽ 0.06 ശതമാനം ഉയർന്ന് 60,298 ൽ അവസാനിച്ചത്. എൻഎസ്ഇ നിഫ്റ്റി5, 17,852 എന്ന താഴ്ന്ന നിലവാരത്തിൽ നിന്ന് 21 പോയിന്റ് അല്ലെങ്കിൽ 0.12 ശതമാനം ഉയർന്ന് 17,965 ൽ എത്തി.
മേഖലകളിൽ, നിഫ്റ്റി മെറ്റൽ, റിയാലിറ്റി സൂചികകൾ ഒരു ശതമാനം വീതം നേട്ടമുണ്ടാക്കിയപ്പോൾ നിഫ്റ്റി ഐടി 0.7 ശതമാനം ഇടിഞ്ഞു.
2022 ജൂലൈ മുതൽ ബിഎസ്ഇ സെൻസെക്സും നിഫ്റ്റിയും 13 ശതമാനം വീതം ഉയർന്നു. ഈ കാലയളവിൽ ബിഎസ്‌ഇയിലെ സൂചികകളും 14 ശതമാനം വീതം ഉയർന്നതോടെ മിഡ്, സ്‌മോൾ ക്യാപ്‌സിലെ നേട്ടം കൈവരിക്കാനായി