Share Market Today: നഷ്ടങ്ങൾ തിരിച്ചുപിടിക്കാൻ കച്ചകെട്ടി വിപണി; നേട്ടത്തിലുള്ള ഓഹരികൾ അറിയാം
നേട്ടത്തിലാണ് ഓഹരി വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. മുന്നേറുന്ന ഓഹരികൾ ഇവയാണ്.
മുംബൈ: അസംസ്‌കൃത എണ്ണയുടെ വിലയിടിവ് വിപണിയെ സ്വാധീനിച്ചു. തുടർച്ചയായ നാലാം ദിവസവും ഓഹരി സൂചികകൾ ഉയർന്നു. ബിഎസ്ഇ സെൻസെക്സ് 418 പോയിന്റ് അഥവാ 0.7 ശതമാനം ഉയർന്ന് 60,260 ലും എൻഎസ്ഇ നിഫ്റ്റി 101 പോയിന്റ് അഥവാ 0.57 ശതമാനം ഉയർന്ന് 17,926 ലും വ്യാപാരം അവസാനിപ്പിച്ചു.
Read Also: ജുൻജുൻവാലയുടെ സ്വപ്നം; എണ്ണം കൂട്ടി കരുത്താനാകാൻ ആകാശ എയർ
ബജാജ് ഫിൻസെർവ് ഓഹരികൾ ഏകദേശം 6 ശതമാനം ഉയർന്നു. ബജാജ് ഫിനാൻസ്, എച്ച്‌ഡിഎഫ്‌സി ലൈഫ്, ഹീറോ മോട്ടോകോർപ്പ്, ഹിൻഡാൽകോ, ടെക് എം, ഭാരതി എയർടെൽ, ബിപിസിഎൽ, എച്ച്‌സിഎൽ ടെക് എന്നിവയാണ് വിപണിയിൽ ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.
അതേസമയം, എം ആൻഡ് എം, അപ്പോളോ ഹോസ്പിറ്റൽസ്, കോൾ ഇന്ത്യ, സിപ്ല, എസ്ബിഐ ലൈഫ്, അൾട്രാടെക് സിമന്റ്, മാരുതി സുസുക്കി തുടങ്ങിയ ഓഹരികൾ 1.2 ശതമാനം വരെ താഴ്ന്നു.
Read Also: ഈ എയർപോർട്ടിൽ ചെക്ക് ഇൻ ചെയ്യാം മിനിറ്റുകൾക്കുള്ളിൽ; സ്റ്റാർ ആയി ഡിജി യാത്ര
ഐസിഐസിഐ സെക്യൂരിറ്റീസ്, സീ എന്റർടൈൻമെന്റ്, സുപ്രീം ഇൻഡസ്ട്രീസ്, അദാനി പവർ, നവ, റോസൽ ഇന്ത്യ, റട്ടൻ ഇന്ത്യ എന്റർപ്രൈസസ് എന്നിവയുടെ നേട്ടത്തിന്റെ പിൻബലത്തോടെ ബിഎസ്ഇ മിഡ്കാപ്പ്, സ്മോൾക്യാപ് സൂചികകൾ 0.6 ശതമാനം വരെ ഉയർന്നു.
മേഖലകളെ പരിശോധിക്കുകയാണെങ്കിൽ, നിഫ്റ്റി പിഎസ്ബി സൂചിക 2 ശതമാനം ഉയർന്നപ്പോൾ നിഫ്റ്റി ഓട്ടോ സൂചിക 0.5 ശതമാനം ഇടിഞ്ഞു.
യു എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ 21 പൈസ ഉയർന്ന് 79.44 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Read Also: ഗോളടിക്കുമോ ഈ വണ്ടിക്കമ്പനി മുതലാളി? മാഞ്ചസ്റ്റർ യുണൈറ്റഡിൽ നോട്ടമെറിഞ്ഞ് മസ്‌ക്
പൊതുമേഖലാ ബാങ്കുകളും ഐടി ഓഹരികളും ഇന്ന് നിഫ്റ്റിയെ 17900 എന്ന ഉയരത്തിലേക്ക് എത്തിക്കാൻ സഹായിച്ചു, ബാങ്ക് നിഫ്റ്റി 39500 ലെവലിന് അടുത്താണ് നിലവിലുള്ളത്.