Share Market Today: സൂചികകൾ ഉയർന്നു; വിപണിയിൽ ഇന്ന് നേട്ടത്തിലുള്ള ഓഹരികകൾ അറിയാം
ഓഹരി വിപണി കുതിക്കുന്നു. ആഗോള മാന്ദ്യ ഭീതിക്കിടയിലും സൂചികകൾ ഉയർന്നു. നേട്ടത്തിലുള്ള ഓഹരികൾ അറിയാം
മുംബൈ: ചൈനയിൽ നിന്നും യുഎസിൽ നിന്നുമുള്ള ദുർബലമായ വിപണി വാർത്തകൾ എത്തവേ, ആഗോള മാന്ദ്യത്തിലേക്ക് നയിക്കുമെന്ന ഭീതിയിൽ ലോകം വിറച്ച് നിൽക്കുമ്പോഴും രാജ്യത്തെ ഓഹരി സൂചികകൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. 2022ൽ നിക്ഷേപകർക്കുണ്ടായ എല്ലാ നഷ്ടങ്ങളും തിരിച്ചു പിടിക്കാനെന്ന രീതിയിൽ സൂചികകൾ നാലാഴ്ചയ്ക്കിടെ മൊത്തത്തിൽ 11 ശതമാനം നേട്ടമുണ്ടാക്കി.
Read Also: ഇലോൺ മസ്‌കിന്റെയും ബിൽ ഗേറ്റ്സിന്റെയും വിജയ രഹസ്യം
ബിഎസ്‌ഇ സെൻസെക്‌സ് സൂചിക 379.43 പോയിന്റ് അഥവാ 0.64 ശതമാനം ഉയർന്ന് 59,842.21 ലും എൻഎസ്‌ഇ നിഫ്റ്റി സൂചിക 127.10 പോയിന്റ് അഥവാ 0.72 ശതമാനം ഉയർന്ന് 125,825,825 എന്ന നിലയിലും വ്യാപാരം അവസാനിപ്പിച്ചു.
എച്ച്‌ഡിഎഫ്‌സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ (എച്ച്‌ഡിഎഫ്‌സി), ഹിന്ദുസ്ഥാൻ യുണിലിവർ (എച്ച്‌യുഎൽ), ഐസിഐസിഐ ബാങ്ക് തുടങ്ങിയ സൂചികകൾ ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് 1.03 ശതമാനം അഥവാ 256 പോയിന്റ് ഉയർന്ന് 25,021 ൽ എത്തി. ബിഎസ്ഇ സ്‌മോൾ ക്യാപ്പ് സൂചികയും 1.03 ശതമാനം അഥവാ 288 പോയിന്റ് ഉയർന്ന് 28,194 ൽ വ്യാപാരം അവസാനിപ്പിച്ചു.
Read Also: നീണ്ട ചെക്ക്-ഇൻ ക്യൂവിൽ നിന്ന് കാല് കഴയ്ക്കേണ്ട; രാജ്യത്തെ ഈ എയർപോർട്ടിൽ നിമിഷങ്ങൾ മാത്രം മതി
വിപണിയിൽ ഇന്ന് ഏകദേശം 1926 ഓഹരികൾ മുന്നേറി, 1527 ഓഹരികൾ നഷ്ടം നേരിട്ടു. 153 ഓഹരികളിൽ മാറ്റമില്ലാതെ തുടർന്നു.
എച്ച്‌ഡിഎഫ്‌സി ലൈഫ്, അദാനി പോർട്ട്‌സ്, ഐഷർ മോട്ടോഴ്‌സ്, ബിപിസിഎൽ, മാരുതി സുസുക്കി തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കി. ഗ്രാസിം ഇൻഡസ്ട്രീസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, എസ്ബിഐ, ഭാരതി എയർടെൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ എന്നിവ നഷ്ടത്തിലുമാണ്.
മെറ്റലും പൊതുമേഖലാ ബാങ്കും ഒഴികെ, മറ്റെല്ലാ മേഖല സൂചികകളും നേട്ടത്തിലാണ്. ഓട്ടോ, റിയൽറ്റി സൂചികകൾ 2 ശതമാനം വീതം ഉയർന്നതോടെ മറ്റെല്ലാ മേഖലാ സൂചികകളും ഉയർന്നു