Share Market Today: നിക്ഷേപകർ പ്രതിസന്ധിയിൽ; സെൻസെക്സിൽ 1,900 ഓഹരികൾ ഇടിഞ്ഞു

സെൻസെക്‌സും നിഫ്റ്റിയും ഇടിഞ്ഞു. നിക്ഷേപകർ ആശങ്കയിൽ. സെൻസെക്സിൽ 1,900 ഓഹരികൾ ഇടിഞ്ഞു. പ്രതിരോധം തീർത്ത് മുന്നേറുന്ന ഓഹരികൾ ഇവയാണ് 
 

Share Market Today 14 11 2022

മുംബൈ: സമ്മിശ്ര സൂചനകൾക്കൊടുവിൽ ആഭ്യന്തര വിപണി നഷ്ടത്തിലേക്ക് നീങ്ങി. പ്രധാന സൂചികയായ ബിഎസ്‌ഇ സെൻസെക്‌സ് ഒരു ശതമാനം ഇടിഞ്ഞ്  61,766 ൽ ആരംഭിച്ചെങ്കിലും ഉടൻ തന്നെ നേട്ടത്തിലേക്ക് തിരിച്ചുവന്നുകൊണ്ട് 61,916 എന്ന നിലയിലെത്തി. എന്നാൽ എഫ്എംസിജി ഹെവിവെയ്റ്റുകളിലെ ബലഹീനത ബെഞ്ച്മാർക്കിനെ തളർത്തി. തുടർന്ന് നേട്ടം നിലനിർത്താനാകാതെ ബിഎസ്‌ഇ സെൻസെക്‌സ് ഇടിഞ്ഞു.  171 പോയിന്റ് താഴ്ന്ന് 61,624 ൽ ആണ് സെൻസെക്സ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. എൻഎസ്ഇ നിഫ്റ്റി 29 പോയിന്റ് നഷ്ടത്തിൽ 18,329 ൽ വ്യാപാരം അവസാനിപ്പിച്ച്. 

സെൻസെക്സിൽ ഇന്ന് ഡോ. റെഡ്‌ഡിസ്‌ ലാബ്‌സിന്റെ ഓഹരി  മൂല്യം 4 ശതമാനത്തിലധികം ഇടിഞ്ഞു. ഒപ്പം, ഐടിസി 2.5 ശതമാനം ഇടിഞ്ഞു. ഹിന്ദുസ്ഥാൻ യുണിലിവർ, എസ്‌ബിഐ, ഐസിഐസിഐ ബാങ്ക്, നെസ്‌ലെ ഓഹരികൾ ഇന്ന്  ഒരു ശതമാനം വീതം നഷ്ടം നേരിട്ടു.  അതേസമയം പവർഗ്രിഡ് കോർപ്പറേഷൻ, കൊട്ടക് ബാങ്ക്, ടാറ്റ സ്റ്റീൽ, ഇൻഡസ്ഇൻഡ് ബാങ്ക് എന്നീ ഓഹരികൾ  ഓരോ ശതമാനം വീതം മുന്നേറി.

ബിഎസ്‌ഇ മിഡ്‌ക്യാപ് സൂചിക മങ്ങിയ നിലയിൽ അവസാനിച്ചപ്പോൾ സ്‌മോൾക്യാപ് സൂചിക 0.2 ശതമാനം ഉയർന്നു. മേഖലകൾ പരിശോധിക്കുമ്പോൾ, ബിഎസ്ഇ എഫ്എംസിജി സൂചിക 1.3 ശതമാനം ഇടിഞ്ഞു. പവർ സൂചികയാണ് മറ്റൊരു നഷ്ടം നേരിട്ടത്. അതേസമയം, റിയൽറ്റി സൂചിക ഒരു ശതമാനം നേട്ടമുണ്ടാക്കി, ഐടി സൂചിക 0.7 ശതമാനം ഉയർന്നു.

ബിഎസ്ഇയിയിൽ ഇന്ന് മുന്നേറുന്ന1,700  ഓഹരികൾക്കെതിരെ ഏകദേശം 1,900 ഓഹരികൾ ഇടിഞ്ഞതോടെ മൊത്തത്തിലുള്ള വിപണി സാഹചര്യം നഷ്ടം സൂചിപ്പിച്ചു. എൽഐസി ഓഹരികൾ 6 ശതമാനം ഉയർന്നു. 


 

  

Latest Videos
Follow Us:
Download App:
  • android
  • ios