Share Market Today: ബാങ്ക് ഓഹരികൾ കുതിക്കുന്നു; സൂചികകൾ തളർന്നു

എസ്ബിഐ,  ഇൻഡസ്ഇൻഡ് ബാങ്ക് ഓഹരികൾ കുതിപ്പ് നടത്തിയെങ്കിലും യു എസ് പണപ്പെരുപ്പ ഡാറ്റ പുറത്തുവിട്ടതോടെ വിപണി തളർച്ചയിലാണ് 

Share Market Today 14 09 2022

മുംബൈ: ആഗോള വിപണിയിൽ ഇടിവുണ്ടായിട്ടും പ്രധാന സൂചികകൾ കുത്തനെ താഴേക്ക് വീണില്ല.  ബിഎസ്ഇ സെൻസെക്‌സ് രാവിലത്തെ തകർച്ചയിൽ നിന്നും 930 പോയിന്റ് ഉയർന്നെങ്കിലും  224 പോയിന്റ് നഷ്ടത്തിലാണ്, അതായത് ആകെ   0.37 ശതമാനം ഇടിഞ്ഞ് 60,347 എന്ന നിലയിലെത്തി. അതേസമയം നിഫ്റ്റി 17,771 എന്ന താഴ്ന്ന നിലയിൽ നിന്ന് 66 പോയിന്റ് അല്ലെങ്കിൽ 0.37 ശതമാനം ഉയർന്ന് 18,004 എന്ന നിലവാരത്തിൽ അവസാനിച്ചു. 

Read Also: പാലിന്റെ ഡിമാൻഡ് കൂടും, കയറ്റുമതി ഉയരും; അഞ്ച് വർഷംകൊണ്ട് 2 മടങ്ങ് വളർച്ച

ബാങ്കുകൾ, ലോഹങ്ങൾ എന്നിവയ്‌ക്കൊപ്പം നിഫ്റ്റി മെറ്റൽ, നിഫ്റ്റി ബാങ്ക് സൂചികകൾ 1 ശതമാനം വീതം ഉയർന്നു. വ്യക്തിഗത ഓഹരികളിൽ, ഇൻഡസ്ഇൻഡ് ബാങ്ക് ഓഹരി 4.5 ശതമാനം ഉയർന്നു. എസ്ബിഐ, കൊട്ടക് ബാങ്ക്, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിൻസെർവ് എന്നിവയാണ് സൂചികകളിൽ ഇന്ന് വലിയ നേട്ടമുണ്ടാക്കിയത്.
 
എന്നിരുന്നാലും, വിപണിയെ ഇന്ന് തളർത്തിയത് ഐടി മേഖലയായിരുന്നു. ഇൻഫോസിസ്, എൽടിടിഎസ്, കോഫോർജ്, ടിസിഎസ്, എൽടിഐ, മൈൻഡ്ട്രീ, എംഫാസിസ്, ടെക് എം, എച്ച്സിഎൽ ടെക്, വിപ്രോ തുടങ്ങിയ വ്യക്തിഗത ഓഹരികൾ 1.3 ശതമാനത്തിനും 4.4 ശതമാനത്തിനും ഇടയിൽ ഇടിഞ്ഞതോടെ നിഫ്റ്റി ഐടി സൂചിക 3.4 ശതമാനം ഇടിഞ്ഞു.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.1 ശതമാനം ഇടിഞ്ഞപ്പോൾ ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.01 ശതമാനം ഇടിഞ്ഞു. യുഎസിൽ നിന്നുള്ള ഏറ്റവും പുതിയ പണപ്പെരുപ്പ ഡാറ്റയോട് നിക്ഷേപകർ പ്രതികരിച്ചതിനാൽ ബുധനാഴ്ച യൂറോപ്യൻ വിപണികൾ നേരിയ തോതിൽ താഴ്ന്നു. പാൻ-യൂറോപ്യൻ സൂചിക ആദ്യകാല വ്യാപാരത്തിൽ 0.2 ശതമാനം ഇടിഞ്ഞു.

Read Also:ആർബിഐ വായ്പാ നിരക്ക് ഉയർത്തിയേക്കും; എംപിസി യോഗം 30 ന്

നേരത്തെ ഏഷ്യയിൽ, നിക്കിയും ഹാങ് സെങ്ങും ഏകദേശം 2.5 ശതമാനം വീതം ഇടിഞ്ഞു; കോസ്പിയും തായ്‌വാനും 1.5 ശതമാനം വീതം ഇടിഞ്ഞപ്പോൾ ഷാങ്ഹായ് 0.8 ശതമാനം ഇടിഞ്ഞു.
 

Latest Videos
Follow Us:
Download App:
  • android
  • ios