Share Market Today: അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ സൂചികകൾ; നേടിയത് ഈ ഓഹരികൾ

ഓഹരി വിപണിയിൽ നിന്നും നേട്ടം കൊയ്യാം. സൂചികകൾ എല്ലാം അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. ഇന്ന് മുന്നിട്ട് നിന്ന ഓഹരികൾ ഇവയാണ് 

Share Market Today  13 09 2022

മുംബൈ: ഇന്ത്യൻ ഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ് രണ്ട് സൂചികകളും നിലവിൽ ഉള്ളത്. സെൻസെക്‌സ് 451.03 പോയിന്റ് ഉയർന്ന് 60,566.16ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം  നിഫ്റ്റി 130.50 പോയിന്റ് ഉയർന്ന് 18,000 ന് മുകളിൽ ക്ലോസ് ചെയ്തു. വിപണിയിൽ ഇന്ന് ഏകദേശം 1776 ഓഹരികൾ മുന്നേറി, 1600 ഓഹരികൾ ഇടിഞ്ഞു, 101 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. 

Read Also: വിളച്ചിലെടുത്താൽ പണി പോകും; രണ്ടു വള്ളത്തിൽ കാലിടേണ്ട എന്ന് ഇൻഫോസിസ്

മേഖലകളിൽ, മെറ്റൽ ആണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്, ഗുജറാത്തിലേക്കുള്ള നിക്ഷേപം പ്രഖ്യാപിച്ചതിനു ശേഷം വേദാന്തയുടെ ഓഹരികൾ 3 ശതമാനം ഉയർന്നു. ജിൻഡാൽ സ്റ്റീലും ഹിൻഡാൽകോയും ഒരു ശതമാനം വീതം ഉയർന്നു. നിഫ്റ്റിയിൽ ബ്രിട്ടാനിയയും ടാറ്റ കൺസ്യൂമർ പ്രൊഡക്ടുകളും 2.5 ശതമാനം ഉയർന്നതോടെ എഫ്എംസിജി ഓഹരികളും നേട്ടത്തിലാണ്. 

അതേസമയം, ടിസിഎസ്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചതോടെ  ഐടി ഓഹരികൾ നഷ്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

Read Also: രണ്ടും കല്പിച്ച് ടാറ്റ, എയർ ഇന്ത്യയുടെ മുഖം മാറും; വിപുലീകരണ പദ്ധതികൾ അറിയാം

എച്ച്‌ഡിഎഫ്‌സി ലൈഫ് ഇൻഷുറൻസ്, 4.7 ശതമാനം വർദ്ധിച്ച് ജൂൺ 9 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. യുഎസിലെ പണപ്പെരുപ്പ ഡാറ്റ പുറത്തുവിടാൻ മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. ദക്ഷിണ കൊറിയയിലെ സ്റ്റോക്ക് മാർക്കറ്റ് സൂചികയായ കോസ്പി ഇന്ന് ഉയർന്നു. കൂടാതെ, ജപ്പാനിലെ നിക്കി 0.3 ശതമാനം ഉയർന്നു. 

ഓഗസ്റ്റിൽ പണപ്പെരുപ്പം സെൻട്രൽ ബാങ്കിന്റെ ടോളറൻസ് പരിധിക്ക് മുകളിൽ ആയതിനാൽ ഈ മാസം ആർബിഐ പലിശനിരക്ക് 50 ബേസിസ് പോയിന്റുകൾ ഉയർത്തിയേക്കുമെന്ന് വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടി.   

Latest Videos
Follow Us:
Download App:
  • android
  • ios