Share Market Today: നിക്ഷേപകർ ആഹ്ളാദത്തിൽ; സെൻസെക്സ് 1,181 പോയിന്റ് ഉയർന്നു


നിക്ഷേപകർക്ക് ചാകര.സെൻസെക്‌സും നിഫ്റ്റിയും കുതിച്ചു. വിപണിയിൽ ഇന്ന് നേട്ടം കൊയ്ത കമ്പനികൾ ഏതൊക്കെയാണെന്ന് അറിയാം 

Share Market Today 11 11 2022

മുംബൈ: യുഎസ് നാണയപ്പെരുപ്പ കണക്കുകൾ പുറത്തുവന്നതിന് ശേഷം ഇന്ത്യൻ ഓഹരി വിപണി മുന്നേറി. ശക്തമായ ആഗോള സൂചനയും ദുർബലമായ ഡോളറും ആഭ്യന്തര വിപണിയെ ഉയർത്തി. പ്രധാന സൂചികകളായ എൻഎസ്ഇ നിഫ്റ്റി 320 പോയിന്റുകൾ ഉയർന്ന് 18,350 ലെവലിന് മുകളിൽ വ്യാപാരം നടത്തി. 18,349 ൽ ആണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ സെൻസെക്‌സ് 1180 പോയിന്റ് ഉയർന്ന് 61,800 പോയിന്റിൽ എത്തി.  61,795 ൽ ആണ് സെൻസെക്സ് വ്യാപാരം അവസാനിപ്പിച്ചത്. 

നിഫ്റ്റി മിഡ്‌കാപ്പ്, നിഫ്റ്റി സ്‌മോൾക്യാപ്പ് ഒരു ശതമാനം വീതം ഉയർന്നതോടെ  ബ്രോഡർ മാർക്കറ്റുകൾ കുതിച്ചു. മേഖലകൾ പരിശോധിക്കുമ്പോൾ,  നിഫ്റ്റി ഓട്ടോ, എഫ്എംസിജി, പിഎസ്‌യു ബാങ്ക് സൂചികകളിലെ ചെറിയ ഇടിവ് ഒഴികെ, മറ്റെല്ലാ മേഖലാ സൂചികകളും ഇന്ന് വിപണിയിൽ മുന്നേറി.  നിഫ്റ്റി ഐടി സൂചിക ഏകദേശം 4 ശതമാനം  ഉയർന്ന് നേട്ടത്തിൽ പ്രധാന പങ്ക് വഹിച്ചു. 

ബിഎസ്ഇ മിഡ്ക്യാപ്, ബിഎസ്ഇ സ്മോൾക്യാപ്പ് സൂചികകൾ യഥാക്രമം 0.15 ശതമാനവും 0.33 ശതമാനവും ഉയർന്നു. അതേസമയം, എച്ച്‌ഡിഎഫ്‌സി , റിലയൻസ് ഇൻഡസ്‌ട്രീസ്, ടാറ്റ സ്റ്റീൽ, എൽടി, ബജാജ് എന്നിവയുൾപ്പെടെയുള്ള ഓഹരികൾ ബിഎസ്‌ഇ സെൻസെക്‌സിനെ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർത്തി. 

ALSO READ: ബ്ലൂ ടിക്കിന് ഇന്ത്യക്കാർ കൂടുതൽ പണം നൽകണം; നിരക്ക് പ്രഖ്യാപിച്ച് ട്വിറ്റർ

ആഗോളതലത്തിൽ വിപണി പരിശോധിക്കുമ്പോൾ,  ജപ്പാന്റെ നിക്കി 225 ആദ്യകാല വ്യാപാരത്തിൽ 2 ശതമാനത്തിലധികം ഉയർന്നപ്പോൾ ദക്ഷിണ കൊറിയയുടെ കോസ്പി 3 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ഹാംഗ് സെംഗ് സൂചിക 7.74 ശതമാനവും ഹാംഗ് സെംഗ് ടെക് സൂചിക 10.05 ശതമാനവും ഉയർന്നു.  ഷാങ്ഹായ് കോമ്പോസിറ്റ് സൂചിക 1.69 ശതമാനം ഉയർന്നു.

Latest Videos
Follow Us:
Download App:
  • android
  • ios