Share Market Today: തളരാതെ വിപണി, നിക്ഷേപകർക്ക് ആശ്വാസം; നേട്ടത്തിലുള്ള ഓഹരികൾ അറിയാം
ഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് വിപണി പിടിച്ചടക്കിയ ഓഹരികൾ ഏതൊക്കെയെന്ന് അറിയാം
മുംബൈ: ഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 515 പോയിന്റ് അഥവാ 0.88 ശതമാനം ഉയർന്ന് 59,332 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 124 പോയിന്റ് അഥവാ 0.71 ശതമാനം ഉയർന്ന് 17,659 ൽ എത്തി.
Read Also: ഇന്ത്യ ഏഷ്യയിലെ ഏറ്റവും ശക്തമായ സമ്പദ്‌വ്യവസ്ഥയാകും; ചൈനയെ പിന്തള്ളുമോ?
ഓഹരി വിപണിയിൽ ഇന്ന്, ആക്‌സിസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി, ടെക് എം, ബജാജ് ഫിനാൻസ്, എസ്‌ബിഐ, വിപ്രോ എന്നിവ 2 ശതമാനം വീതവും ടിസിഎസ്, കൊട്ടക് ബാങ്ക്, ടൈറ്റൻ, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, എച്ച്‌സിഎൽ ടെക് എന്നിവ 1 മുതൽ 2 ശതമാനം വരെ നേട്ടമുണ്ടാക്കി. അതേസമയം, ടാറ്റ കൺസ്യൂമർ പ്രോഡക്ട്‌സ്, അപ്പോളോ ഹോസ്പിറ്റൽസ്, ഐടിസി, എൻടിപിസി, എയർടെൽ, എച്ച്‌യുഎൽ എന്നിവ നഷ്ടം നേരിട്ടു.
Read Also: ആദായ നികുതി നൽകുന്നുണ്ടോ? ഈ പെൻഷൻ പദ്ധതിയിൽ ഒക്ടോബർ മുതൽ ചേരാനാകില്ല
മേഖലാതലത്തിൽ, നിഫ്റ്റി പിഎസ്ബി സൂചിക 2.3 ശതമാനം ഉയർന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി. നിഫ്റ്റി ഐടി സൂചിക 1.8 ശതമാനം ഉയർന്നു. അതേസമയം, വിപണിയിൽ, ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 0.5 ശതമാനത്തിനും 0.8 ശതമാനത്തിനും ഇടയിൽ ഉയർന്നു.
ആഗോള വിപണികൾ
അമേരിക്കയിൽ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും താഴ്ന്നതോടെ ലോകമെമ്പാടുമുള്ള ഓഹരികൾക്ക് കരുത്തായി. യുഎസ് ഓഹരി വിപണി സമ്മിശ്ര പ്രതികരണമാണ് ഇന്ന് നൽകിയത്.
Read Also: ഈ ആഴ്ച ബാങ്കിലോ പോസ്റ്റ് ഓഫീസിലോ പോകേണ്ടതുണ്ടോ? അവധി ദിനങ്ങളിൽ മാറ്റമുണ്ട്
ഏഷ്യ-പസഫിക്കിലെ ഓഹരികളും ഉയർന്നു. ഹോങ്കോങ്ങിന്റെ ടെക്-ഹെവി ഹാംഗ് സെങ് സൂചിക 2.4 ശതമാനം നേട്ടമുണ്ടാക്കി.
ഓഗസ്റ്റ് 16 ചൊവ്വാഴ്ച ഓഹരി വിപണി അവധിയായിരുന്നു. അടുത്ത ആഴ്‌ച, സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 2022 ഓഗസ്റ്റ് 15 തിങ്കളാഴ്ചയും ഇന്ത്യൻ ഓഹരി വിപണികൾ വ്യാപാര അവധി ആയിരിക്കും.