Share Market Today: മാന്ദ്യം തടയും, ജെറോം പവലിന്റെ വാക്കുകളിൽ പ്രതീക്ഷയർപ്പിച്ച് വിപണി
നിക്ഷേപകർക്ക് ആശ്വാസം നൽകി ജെറോം പവലിന്റെ വാക്കുകൾ. സൂചികകൾ കുതിച്ചുയർന്നു. നേട്ടത്തിലുള്ള ഓഹരികൾ ഇവയാണ്
മുംബൈ: പണപ്പെരുപ്പത്തിന് നടുവിൽ നിരക്കുകൾ കുത്തനെ ഉയർത്തിയെങ്കിലും മാന്ദ്യം തടയാനാകുമെന്നുള്ള യുഎസ് ഫെഡ് ചെയർ ജെറോം പവലിന്റെ അഭിപ്രായം നിക്ഷേപകർക്ക് ആശ്വാസം നൽകി. ഇതോടെ ബെഞ്ച്മാർക്ക് സൂചികകൾ ഉയർന്നു. ബിഎസ്ഇ സെൻസെക്‌സ് 105 പോയിന്റ് അല്ലെങ്കിൽ 0.18 ശതമാനം ഉയർന്ന് 59,793 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 35 പോയിന്റ് അല്ലെങ്കിൽ 0.19 ശതമാനം ഉയർന്ന് 17,833 ൽ എത്തി. നിഫ്റ്റി മിഡ്കാപ്പ് ഇന്ന് 0.35 ശതമാനം ഉയർന്നു. നിഫ്റ്റി സ്മോൾക്യാപ് 0.06 ശതമാനം ഉയർന്നു.
Read Also: ചൈനയുടെ ഇലക്ട്രോണിക്സ് ആധിപത്യത്തിന് തിരിച്ചടി; ഐഫോണുകൾ ടാറ്റ നിർമ്മിച്ചേക്കും
വ്യക്തിഗത ഓഹരികളിൽ ഇന്ന്, ടെക് എം, ഇൻഡസ്ഇൻഡ് ബാങ്ക്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, മാരുതി സുസുക്കി, എസ്ബിഐ, ടിസിഎസ് എന്നിവയാണ് ഏറ്റവും വലിയ നേട്ടം കൈവരിച്ചത്. ആസ്ട്രൽ, ഗോദ്‌റെജ് ഇൻഡസ്ട്രീസ്, ബജാജ് ഹോൾഡിംഗ്സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ്, ഓൾ കാർഗോ ലോജിസ്റ്റിക്‌സ്, നസാര ടെക്‌നോളജീസ്, സ്റ്റോവ്. ക്രാഫ്റ്റ് ആയിരുന്നു നഷ്ടം നേരിട്ടത്.
മേഖലാതലത്തിൽ, നിഫ്റ്റി ഐടി സൂചിക 2 ശതമാനം ഉയർന്നപ്പോൾ നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, റിയാലിറ്റി സൂചികകൾ 0.5 ശതമാനം വീതം ഇടിഞ്ഞു. നിഫ്റ്റി 35 പോയിന്റ് അല്ലെങ്കിൽ 0.19 ശതമാനം ഉയർന്ന് 17,833 ൽ എത്തി. നിഫ്റ്റി മിഡ്കാപ്പ് ഇന്ന് 0.35 ശതമാനം ഉയർന്നു. നിഫ്റ്റി സ്മോൾക്യാപ് 0.06 ശതമാനം ഉയർന്നു
Read Also: വിരമിക്കലിനു ശേഷം ആഘോഷമാക്കാം, എൽഐസി പുതിയ പെൻഷൻ പ്ലസ് പ്ലാൻ; അറിയേണ്ട 10 കാര്യങ്ങൾ
യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ റെക്കോഡ് നിരക്ക് വർധനവിനോടും തുടർന്നുള്ള ഫെഡറൽ റിസർവ് ചെയർ ജെറോം പവലിന്റെ അഭിപ്രായങ്ങളോടും നിക്ഷേപകർ പ്രതികരിച്ചതിനാൽ വെള്ളിയാഴ്ച യൂറോപ്യൻ വിപണികൾ ഉയർന്ന നിലയിലായിരുന്നു. പാൻ-യൂറോപ്യൻ ഓഹരി രാവിലെയുള്ള വ്യാപാരത്തിൽ 1.5 ശതമാനം ഉയർന്നു, എല്ലാ മേഖലകളും നേട്ടത്തിലാണ്. ഏഷ്യയിൽ നിക്കി 0.53 ശതമാനവും ഹാങ് സെങ് 2.7 ശതമാനവും കോസ്പി 0.3 ശതമാനവും ഉയർന്നു.