Share Market Today: പ്രതിരോധം തീർത്ത് സൂചികകൾ; സെൻസെക്‌സ് 156 പോയിന്റ് ഉയർന്നു
വിപണി ഇടിഞ്ഞില്ല. നിക്ഷേപകർ ജാഗ്രതയിൽ. 2302 ഓഹരികൾ ഇന്ന് മുന്നേറ്റം നടത്തി. നേട്ടം കൊയ്ത ഓഹരികൾ ഇവയാണ്
മുംബൈ: വിപണിയിൽ ഇന്ന് സൂചികകൾ വലിയ മുന്നേറ്റം നടത്തിയില്ലെങ്കിലും കനത്ത പ്രതിരോധം സൃഷ്ടിച്ചു. കഴിഞ്ഞ ആഴ്ചകളിലെ വലിയ നഷ്ടം അതിനാൽ ഇന്ന് വീണ്ടും ആവർത്തിച്ചില്ല. വ്യാപാരം അവസാനിക്കുമ്പോൾ ഇന്ന് സെൻസെക്‌സ് 156.63 പോയിന്റ് അഥവാ 0.27 ശതമാനം ഉയർന്ന് 58,222.10ലും നിഫ്റ്റി 57.50 പോയിന്റ് അഥവാ 0.33 ശതമാനം ഉയർന്ന് 17,331.80ലും എത്തി. വിപണിയിൽ ഇന്ന് ഏകദേശം 2302 ഓഹരികൾ മുന്നേറി, 1054 ഓഹരികൾ ഇടിഞ്ഞു, 126 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
Read Also: വളർത്തു മൃഗങ്ങൾക്കൊപ്പം പറക്കാം; യാത്ര അനുവദിക്കുമെന്ന് ആകാശ എയർ
ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ, കോൾ ഇന്ത്യ, എൽ ആൻഡ് ടി, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, എച്ച്‌സിഎൽ ടെക്, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, ശ്രീ സിമന്റ്, വിപ്രോ എന്നീ ഓഹരികൾ ഒരു ശതമാനത്തിനും അഞ്ച് ശതമാനത്തിനും ഇടയിൽ നേട്ടമുണ്ടാക്കി.
അതേസമയം വിപണിയിൽ ഇന്ന് ഭാരതി എയർടെൽ, എച്ച്‌യുഎൽ, എച്ച്‌ഡിഎഫ്‌സി, ഇൻഡസ്‌ഇൻഡ് ബാങ്ക്, ദിവിസ് ലാബ്‌സ്, എസ്‌ബിഐ ലൈഫ്, ബ്രിട്ടാനിയ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാൻസ് എന്നീ ഓഹരികൾ 2.5 ശതമാനം വരെ താഴ്ന്നു.
Read Also: വാട്ട്‌സ്ആപ്പ് ഉണ്ടോ? ബാങ്കിംഗ് സേവനങ്ങൾ നല്കാൻ ഈ ബാങ്കുകൾ തയ്യാർ
ബിഎസ്ഇ മിഡ്കാപ്പ് സൂചിക 1 ശതമാനവും ബിഎസ്ഇ സ്മോൾക്യാപ് സൂചിക 1.3 ശതമാനവും ഉയർന്നു. മേഖലകൾ പരിശോധിക്കുമ്പോൾ നിഫ്റ്റി മെറ്റൽ സൂചിക 3.4 ശതമാനത്തിലധികം ഉയർന്നു, അതേസമയം നിഫ്റ്റി ഫാർമ, എഫ്എംസിജി സൂചികകൾ 0.5 ശതമാനം വരെ ഇടിഞ്ഞു.
വ്യാപാരം ആരംഭിച്ചതിൽ നിന്നും രൂപയുടെ മൂല്യം ഇടിഞ്ഞു. 81.52 ആയിരുന്നു യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിപണി മൂല്യം. ഇന്ന് 37 പൈസ ഇടിഞ്ഞ് 81.89 എന്ന നിലയിലേക്ക് എത്തി.
Read Also: സീനിയർ സിറ്റിസൺ ആണോ? നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നല്കാൻ ഈ ബാങ്ക്