Share Market Today: നേട്ടം നിലനിർത്താനാകാതെ വിപണി; സൂചികകൾ ഇടിഞ്ഞു

ഓഹരി വിപണിയിൽ ഇന്ന് സൂചികകൾ ഇടിഞ്ഞു. രാവിലെ നേട്ടത്തിൽ ആരംഭിച്ചെങ്കിലും വ്യാപാരം പകുതി പിന്നിട്ടപ്പോൾ വിപണി ഇടിഞ്ഞു. നേട്ടത്തിലുള്ള ഓഹരികൾ ഇവയാണ്
 

Share Market Today 06 09 2022

മുംബൈ: ആരംഭത്തിലെ നേട്ടം നിലനിർത്താൻ കഴിയാതെ ഓഹരി വിപണി നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ബിഎസ്ഇ സെൻസെക്സ് സൂചിക 48.99 പോയിന്റ് ഇടിഞ്ഞ് 59,196.99 ലും എൻഎസ്ഇ നിഫ്റ്റി  സൂചിക 10.20 പോയിന്റ് താഴ്ന്ന് 17,655.60 ലും എത്തിയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരം ആരംഭിച്ച് ആദ്യ പകുതിയിൽ സൂചികകൾ ഉയർന്നെങ്കിലും വ്യാപാരം അവസാനിക്കുമ്പോൾ സൂചികകൾ താഴേക്ക് എത്തുകയായിരുന്നു. 

Read Also: ഫെഡറൽ - കൊട്ടക് ലയനം; ഉറ്റുനോക്കി ഉപയോക്താക്കൾ, സത്യം ഇതെന്ന് ബാങ്കുകൾ

വിപണിയിൽ ഇന്ന് ഭാരതി എയർടെൽ, എൻടിപിസി, അപ്പോളോ ഹോസ്പിറ്റൽസ്, സിപ്ല, എസ്ബിഐ ലൈഫ്, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്  എന്നീ ഓഹരികൾ നേട്ടത്തിലാണ്. അതേസമയം  ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, ബജാജ് ട്വിൻസ്, യുപിഎൽ, ബ്രിട്ടാനിയ, കൊട്ടക് ബാങ്ക്, എം ആൻഡ് എം എന്നീ ഓഹരികൾ വിപണിയിൽ ഇന്ന്  2.4 ശതമാനം വരെ ഇടിഞ്ഞു. 
.
 വിപണിയിൽ, ബിഎസ്ഇ മിഡ്കാപ്പ് സൂചിക 0.5 ശതമാനവും ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.1 ശതമാനവും ഉയർന്നു. ശ്രീറാം ട്രാൻസ്‌പോർട്ട് ഫിനാൻസ്, അദാനി പവർ, ക്രോംപ്ടൺ ഗ്രീവ്‌സ് കൺസ്യൂമർ ഇലക്ട്രിക്കൽസ്, ടാറ്റ പവർ, റോസൽ ഇന്ത്യ, ജിആർഎം ഓവർസീസ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി.

Read Also: കാമ്പ കോളയ്ക്ക് ശേഷം റിലയൻസ് നോട്ടമിട്ടത് ഈ ബ്രാൻഡുകളെ; ഇഷ അംബാനിയുടെ പുതിയ തന്ത്രം

മേഖലകളിൽ, നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, എഫ്എംസിജി സൂചികകൾ 0.5 ശതമാനം വീതം കുറഞ്ഞു. നേരെമറിച്ച്, നിഫ്റ്റി മെറ്റൽ സൂചിക ഒരു ശതമാനത്തിലധികം ഉയർന്നു.എൻ‌എസ്‌ഇയിൽ ഡ്രീംഫോൾക്‌സ് സർവീസസ്  പ്രീമിയമായ 326 രൂപയേക്കാൾ 56 ശതമാനം ഉയർന്ന് 508.70 രൂപയിൽ ലിസ്റ്റ് ചെയ്യപ്പെട്ടു.  അതേസമയം, ഈ ആഴ്ച അവസാനം യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ പോളിസി മീറ്റിംഗിന് മുന്നോടിയായി, യൂറോപ്യൻ വിപണികൾ അല്പം  ഉയർന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios