Share Market Today: വിപണിയിൽ മുന്നേറ്റം, സെൻസെക്‌സ് 442 പോയിന്റ് ഉയർന്നു

ആഗോള പ്രതികരണം മോശമായിരുന്നിട്ടും ആഭ്യന്തര ഓഹരി വിപണി മുന്നേറി. നേട്ടത്തിലുള്ള ഓഹരികൾ ഇവയാണ് 

Share Market Today 05 09 2022

മുംബൈ: ആഗോള പ്രതികരണം മോശമായിരുന്നിട്ടും ആഭ്യന്തര ഓഹരി വിപണി മുന്നേറി. ബിഎസ്ഇ സെൻസെക്‌സ് 442.65 പോയിന്റ് ഉയർന്ന് 59,245.98ലും വിശാലമായ എൻഎസ്ഇ നിഫ്റ്റി-50 സൂചിക 126.35 പോയിന്റ് ഉയർന്ന് 17,665.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഐടിസി, സൺ ഫാർമ, ആർഐഎൽ, ടാറ്റ സ്റ്റീൽ, എൻടിപിസി, എച്ച്‌സിഎൽ ടെക്, എൽ ആൻഡ് ടി, ഐസിഐസിഐ ബാങ്ക് എന്നിവ സെൻസെക്‌സിൽ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ഹിൻഡാൽകോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഗ്രാസിം, സിപ്ല എന്നിവ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കി. ഈ ഓഹരികളെല്ലാം 1 ശതമാനം മുതൽ 3.3 ശതമാനം വരെ ഉയർന്നു. അതേസമയം,  നെസ്‌ലെ, അൾട്രാടെക് സിമൻറ്, വിപ്രോ, എച്ച്‌യുഎൽ, പവർഗ്രിഡ് എന്നീ ഓഹരികൾ  വിപണിയിൽ ദുർബലമായി. 

Read Also: ആരാണ് സൈറസ് മിസ്ത്രി? ടാറ്റയും മിസ്ത്രിയും പിരിഞ്ഞത് എന്തിന്?

 വിപണിയിൽ ഇന്ന് ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.46 ശതമാനവും ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.9 ശതമാനവും നേട്ടമുണ്ടാക്കി. മേഖലാപരമായി, നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചിക 1 ശതമാനം നേട്ടത്തോടെ മുന്നിട്ടു നിന്നു.

ആഗോള വിപണികൾ പരിശോധിക്കുമ്പോൾ,  റഷ്യയിൽ നിന്നുള്ള ഊർജ വിതരണത്തെക്കുറിച്ചുള്ള ആശങ്കകൾ മൂലം  യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച കുത്തനെ ഇടിഞ്ഞു. ഏഴ് ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് സൂചികകൾ. ഏഷ്യയിൽ നിക്കി 0.11 ശതമാനവും കോസ്പി 0.24 ശതമാനവും ഹാങ് സെങ് 1.16 ശതമാനവും ഇടിഞ്ഞു.  

ഗ്യാസ് വില 30 ശതമാനം ഉയർന്നതിൽ നിന്ന് യൂറോപ്യൻ ഓഹരികളും യൂറോയും ഇന്ന്  ഇടിഞ്ഞു. ഈ ശൈത്യകാലത്ത്, ഗ്യാസ് വിതരണം നിർത്തിവയ്ക്കുമെന്ന് റഷ്യ പറഞ്ഞതിന് ശേഷം  സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായേക്കാവുന്ന ഒരു ഊർജ്ജ ദുരന്തം ഒഴിവാക്കാൻ യൂറോപ്പ് തീവ്രമായി ശ്രമിക്കുന്നുണ്ട്. 
Read Also: കോസ്‌മെറ്റിക് ബിസിനസിലേക്ക് റിലയൻസ്; ഈ കമ്പനിയുടെ ഓഹരികൾ ഏറ്റെടുത്തു

Latest Videos
Follow Us:
Download App:
  • android
  • ios