Share Market Today: വില്പന സമ്മർദ്ദത്തിൽ വിപണി; ഓഹരികൾ കുത്തനെ ഇടിഞ്ഞു
നേട്ടം നിലനിർത്താൻ കഴിയാതെ സൂചികകൾ താഴേക്ക്. വിപണിയിൽ തിരിച്ചടി നേരിട്ട് നിക്ഷേപകർ. ഈ ഓഹരികളിൽ കൂടുതൽ നഷ്ടം
മുംബൈ: തുടർച്ചയായ ഇടിവിന് ശേഷം വെള്ളിയാഴ്ച തിരിച്ചു വരവ് നടത്തിയ ഓഹരി വിപണി ഇന്ന് വീണ്ടും വില്പന സമ്മർദ്ദത്തിലേക്ക് വീണു. ദുർബലമായ ആഗോള സൂചനകൾക്കൊടുവിൽ ആഭ്യന്തര സൂചികകൾ നഷ്ടത്തിലായി. സെൻസെക്‌സ് 638.11 പോയിന്റ് അഥവാ 1.11 ശതമാനം താഴ്ന്ന് 56,788.81ലും നിഫ്റ്റി 207 പോയിന്റ് അഥവാ 1.21 ശതമാനം താഴ്ന്ന് 16,887.30ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
Read Also: രുചികരമായ ഭക്ഷണം വിളമ്പാൻ എയർ ഇന്ത്യ; ആഭ്യന്തര വിമാന സർവീസുകളിൽ ഇനി പുതിയ മെനു
വ്യക്തിഗത ഓഹരികളിൽ ഒൻപത് ശതമാനം ഇടിഞ്ഞ അദാനി എന്റർപ്രൈസസാണ് നിഫ്റ്റിയിൽ ഏറ്റവും താഴേക്ക് പോയത്. ഐഷർ മോട്ടോഴ്‌സ്, മാരുതി സുസുക്കി, അദാനി പോർട്ട്‌സ്, ഹിൻഡാൽകോ, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, എച്ച്‌യുഎൽ, കൊട്ടക് ബാങ്ക്, ഐടിസി, എച്ച്‌ഡിഎഫ്‌സി ലൈഫ്, ബ്രിട്ടാനിയ, എസ്‌ബിഐ, ടാറ്റ മോട്ടോഴ്‌സ് എന്നെ ഓഹരികളും നഷ്ടത്തിലാണ്. രണ്ട് ശതമാനം മുതൽ ആറ് ശതമാനം വരെയാണ് ഇവ ഇടിഞ്ഞത്. അതേസമയം ഒഎൻജിസി, സിപ്ല, കോൾ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്സ്, ബിപിസിഎൽ, ദിവിസ് ലാബ്സ്, ഭാരതി എയർടെൽ എനിക സൂചികകളുടെ നഷ്ടം നികത്തി നേട്ടത്തിലേക്ക് കുതിച്ചു.
ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ യഥാക്രമം 1.24 ശതമാനവും 0.5 ശതമാനവും താഴ്ന്നു. മേഖലകൾ പരിശോധിക്കുമ്പോൾ, നിഫ്റ്റി മെറ്റൽ സൂചികയാണ് ഏറ്റവും കൂടുതൽ ഇടിഞ്ഞത്. മൂന്ന് ശതമാനമാണ് മെറ്റൽ സൂചിക നഷ്ടത്തിലായത്. നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക 2.7 ശതമാനം ഇടിഞ്ഞു. നിഫ്റ്റി എഫ്എംസിജി ഓട്ടോ സൂചികകൾ രണ്ട് ശതമാനം വീതം ഇടിഞ്ഞു.
Read Also: നിക്ഷേപത്തിലൂടെ പണം വാരാം; മുതിർന്ന പൗരൻമ്മാർക്ക് വമ്പൻ പലിശ, ഈ ആഴ്ച കൂടി അപേക്ഷിക്കാം
യൂറോപ്യൻ ഓഹരികളിലും ഇന്ന് നഷ്ടം നേരിട്ടു. പാൻ-യൂറോപ്യൻ സ്റ്റോക്സ് ആദ്യകാല വ്യാപാരത്തിൽ 1 ശതമാനം ഇടിഞ്ഞു,