Share Market Today: നാല് ദിവസത്തിന് ശേഷം നഷ്ടം നേരിട്ട് വിപണി; സെൻസെക്‌സും നിഫ്റ്റിയും ഇടിഞ്ഞു

യു എസ് ഫെഡറൽ റിസർവിന്റെ നിരക്ക് വർധനയ്ക്ക് മുന്നോടിയായി ഇന്ത്യൻ ഓഹരി വിപണിയിൽ ഇടിഞ്ഞു. സെൻസെക്‌സും നിഫ്റ്റിയും താഴേക്ക്. നേട്ടത്തിലുള്ള ഓഹരികൾ അറിയാം 
 

Share Market Today 02 11 2022

മുംബൈ: ഇന്ന് രാത്രി യുഎസ് ഫെഡറൽ റിസർവ് ഫലത്തിന് മുന്നോടിയായി ആഭ്യന്തര സൂചിക നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നാല് ദിവസത്തെ തുടർച്ചയായ നേട്ടത്തിന് ശേഷമാണ് ഇന്ന് വിപണി നഷ്ടം നേരിട്ടത്. ബിഎസ്ഇ സെൻസെക്സ് 215.26 പോയിന്റ് അഥവാ 0.35 ശതമാനം ഇടിഞ്ഞ് 60,906.09 ലും നിഫ്റ്റി 50 62.55 പോയിന്റ് അഥവാ 0.34 ശതമാനം ഇടിഞ്ഞ് 18,082.85 ലും വ്യാപാരം അവസാനിപ്പിച്ചു..

യു എസ് ഫെഡ് മീറ്റിങ്ങിനെ തുടർന്ന് നിക്ഷേപകരും ഇന്ന് ജാഗ്രതയിൽ ആയിരുന്നു. യു എസ് ഫെഡറൽ റിസർവ് 75  ബേസിസ് പോയിന്റ് നിരക്ക് വർദ്ധന നടത്തുമെന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം. അതിനാൽ തന്നെ വിപണിയിൽ ഇന്ന് രാവിലെ തന്നെ ചാഞ്ചാട്ടം പ്രകടമായിരുന്നു. 

ALSO READ: ട്വിറ്ററിൽ ബ്ലൂ ടിക്ക് വേണോ? പണം നൽകേണ്ടിവരും; മസ്കിന്റെ പരിഷ്‌കാരങ്ങൾ

സെൻസെക്സിൽ ഇന്ന് ഭാരതി എയർടെൽ 3 ശതമാനവും മാരുതി 2.5 ശതമാനവും ഇടിഞ്ഞു. കൂടാതെ, എച്ച്‌സിഎൽ ടെക്‌നോളജീസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, ആക്‌സിസ് ബാങ്ക്, നെസ്‌ലെ ഇന്ത്യ തുടങ്ങിയ ഓഹരികളും നഷ്ടം നേരിടുന്നു. അതേസമയം, രണ്ടാം പാദ ഫലങ്ങൾ പുറത്തു വിട്ടതിനെ തുടർന്ന് സൺ ഫാർമയുടെ ഓഹരികൾ 1.7 ശതമാനം ഉയർന്നു. ഐടിസി ഓഹരികൾ  1.3 ശതമാനം ഉയർന്നു. 

ബിഎസ്‌ഇ മിഡ്‌ക്യാപ് സൂചിക 0.1 ശതമാനം നഷ്ടം രേഖപ്പെടുത്തിയപ്പോൾ സ്‌മോൾക്യാപ് സൂചിക 0.2 ശതമാനം ഉയർന്നു. വിപണിയിൽ ഇന്ന് ആകെ 1,799 ഓഹരികൾ മുന്നേറി, അതേസമയം  1,668 ഓഹരികൾ ബിഎസ്ഇയിൽ ഇടിഞ്ഞു.

ALSO READ: ഇന്ത്യൻ വിപണിയിൽ ബില്യൺ ഡോളർ ബ്രാൻഡായി സ്പ്രൈറ്റ്

മേഖലകൾ പരിശോധിക്കുമ്പോൾ  ടെലികോം സൂചിക 1.3 ശതമാനം ഇടിഞ്ഞു. റിയാലിറ്റി സൂചികയും ഒരു ശതമാനം ഇടിഞ്ഞു. ഐടി, പവർ സൂചികകൾ 0.5 ശതമാനം വീതം ഇടിഞ്ഞപ്പോൾ മെറ്റൽ സൂചിക 0.7 ശതമാനം മുന്നേറി.

Latest Videos
Follow Us:
Download App:
  • android
  • ios