Russia Ukraine Crisis : യുദ്ധം തുടരുന്നു: ഓഹരി വിപണിയിൽ മുന്നേറ്റം
ഇന്ന് വ്യാപാരം ആരംഭിക്കുന്നതിനു തൊട്ടുമുൻപ് സെൻസെക്സ് 963.28 പോയിന്റ് മുന്നോട്ടുപോയി. 1.77 ശതമാനമാണ് മുന്നേറ്റം. 55493.19 പോയിന്റിലാണ് ബോംബെ ഓഹരി സൂചിക ഇന്ന് വ്യാപാരം ആരംഭിച്ചത്.
മുംബൈ: ഇന്നലെ വ്യാപാരം അവസാനിപ്പിച്ച നിലയിൽ നിന്നും നേട്ടമുണ്ടാക്കി ഇന്ത്യൻ ഓഹരി സൂചികകൾ (Share Market Live updates). ആഗോളതലത്തിലെ ഓഹരിവിപണികളിൽ മുന്നേറ്റം ഉണ്ടായതാണ് ഇന്ത്യൻ ഓഹരി സൂചികകളെയും മുന്നോട്ടു നയിച്ചത്.
ഇന്ന് വ്യാപാരം ആരംഭിക്കുന്നതിനു തൊട്ടുമുൻപ് സെൻസെക്സ് 963.28 പോയിന്റ് മുന്നോട്ടുപോയി. 1.77 ശതമാനമാണ് മുന്നേറ്റം. 55493.19 പോയിന്റിലാണ് ബോംബെ ഓഹരി സൂചിക ഇന്ന് വ്യാപാരം ആരംഭിച്ചത്.
ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. 289.80 പോയിന്റ് മുന്നേറിയ നിഫ്റ്റി 1.78 ശതമാനം നേട്ടത്തോടെ 16537.80 പോയിന്റിൽ വ്യാപാരം ആരംഭിക്കുകയായിരുന്നു.
ഇന്ന് 1544 ഓഹരികൾ മുന്നേറിയപ്പോൾ 611 ഓഹരികളുടെ മൂല്യം ഇടിഞ്ഞു. 68 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല. ടാറ്റാ മോട്ടോഴ്സ്, യു പി എൽ, ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റാ സ്റ്റീൽ, അദാനി പോർട്ട് തുടങ്ങിയ കമ്പനികൾക്കാണ് ഇന്ന് വലിയ നേട്ടം ഉണ്ടായത്. സിപ്ല, നെസ്‌ലെ ഇന്ത്യ , ബ്രിട്ടാനിയ ഇൻഡസ്ട്രീസ് തുടങ്ങിയ കമ്പനികൾ ഇന്ന് തിരിച്ചടി നേരിട്ടു.