Share Market Live: വിപണി ചാഞ്ചാടുന്നു, നിക്ഷേപകർ ജാഗ്രതയിൽ; മുന്നേറുന്ന ഓഹരികൾ ഇവയാണ്
പേയ്‌മെന്റ് അഗ്രഗേറ്റർ ലൈസൻസിനായുള്ള പേടിഎമ്മിന്റെ അപേക്ഷ ആർ ബി ഐ നിരസിച്ചതിന് ശേഷം, വൺ 97 കമ്മ്യൂണിക്കേഷന്റെ ഓഹരി വില ആദ്യ വ്യാപാരത്തിൽ 3 ശതമാനം ഇടിഞ്ഞു,
മുംബൈ: ആഴ്ചയിലെ ആദ്യത്തെ വ്യാപാരത്തിൽ ഇന്ത്യൻ ബെഞ്ച് മാർക്ക് സൂചികകൾ നഷ്ടത്തിൽ ആരംഭിച്ചു. ബാങ്ക് നിഫ്റ്റി 0.2 ശതമാനം ഇടിഞ്ഞ് 42,876 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. മേഖലകൾ പരിശോധിക്കുമ്പോൾ നിഫ്റ്റി മെറ്റൽ ആണ് ഏറ്റവും വലിയ നഷ്ടം നേരിടുന്നത്. നിഫ്റ്റി മെറ്റൽ 1.11 ശതമാനം ഇടിവ് രേഖപ്പെടുത്തി. അതേസമയം നിഫ്റ്റി ഓട്ടോയും നിഫ്റ്റി ഓയിൽ ഗ്യാസും 0.9 ശതമാനം ഉയർന്നു. നിഫ്റ്റി സ്‌മോൾക്യാപ്, നിഫ്റ്റി മിഡ്‌ക്യാപ് എന്നിവ 0.4 ശതമാനം ഉയർന്നതോടെ ബ്രോഡ് മാർക്കറ്റ് ഉയർന്നു.
റിലയൻസ് ഓഹരികൾ ഇന്ന് ഏകദേശം രണ്ട് ശതമാനം ഉയർന്നു. ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്‌സ്, മാരുതി എന്നിവയാണ് സെൻസെക്സിൽ നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികൾ. നിഫ്റ്റിയിൽ, ഹീറോ മോട്ടോ, ബിപിസിഎൽ, എസ്ബിഐ ലൈഫ് എന്നിവ 3.5 ശതമാനം വരെ ഉയർന്നു.
പേയ്‌മെന്റ് അഗ്രഗേറ്റർ ലൈസൻസിനായുള്ള പേടിഎമ്മിന്റെ അപേക്ഷ ആർ ബി ഐ നിരസിച്ചതിന് ശേഷം, വൺ 97 കമ്മ്യൂണിക്കേഷന്റെ ഓഹരി വില ആദ്യ വ്യാപാരത്തിൽ 3 ശതമാനം ഇടിഞ്ഞു, ധർമ്മജ് ക്രോപ്പ് ഗാർഡ് ഐപിഒ ഇന്ന് നടക്കും. ഐപിഒയ്ക്ക് മുന്നോടിയായി ആങ്കർ ബുക്ക് വഴി അഗ്രോകെമിക്കൽ കമ്പനി 74.95 കോടി രൂപ സമാഹരിച്ചു. ആങ്കർ നിക്ഷേപകർക്ക് 237 രൂപ നിരക്കിൽ 31.62 ലക്ഷം ഇക്വിറ്റി ഷെയറുകളാണ് കമ്പനി അനുവദിച്ചത്. മൂന്ന് നിക്ഷേപകർ - എലാര ഇന്ത്യ ഓപ്പർച്യുണിറ്റീസ് ഫണ്ട്, രാജസ്ഥാൻ ഗ്ലോബൽ സെക്യൂരിറ്റീസ്, റെസൊണൻസ് ഓപ്പർച്യുണിറ്റീസ് ഫണ്ട് - ആങ്കർ ബുക്ക് വഴി കമ്പനിയിൽ നിക്ഷേപിച്ചു.