Share Market Live: വിപണിയിൽ മുന്നേറ്റം; സെൻസെക്‌സും നിഫ്റ്റിയും ഉയർന്നു

നിക്ഷേപകർ ആവേശത്തിൽ. ഓഹരി വിപണിയിൽ മുന്നേറ്റം തുടരുന്നു. ഇന്ന് നേട്ടത്തിലുള്ള ഓഹരികൾ ഏതൊക്കയാണെന്ന് അറിയാം. രൂപയുടെ മൂല്യം ഉയർന്നു 

Share Market Live 28 10 2022


മുംബൈ: ആഗോള സൂചനകൾ ദുർബലമായപ്പോഴും ആഭ്യന്തര വിപണി ഉണർന്നു പ്രധാന സൂചികകൾ എല്ലാം തന്നെ ഉയർന്നു. നിഫ്റ്റി 50 പോയിൻറ് ഉയർന്ന് 17,800 ലെവലിന് മുകളിൽ വ്യാപാരം നടത്തി, ബിഎസ്ഇ സെൻസെക്സ് 300 പോയിന്റിന് മുകളിൽ ഉയർന്ന് 60,071 ലെവലിലെത്തി. 

റിലയൻസ് ഇൻഡസ്ട്രീസ്, മാരുതി സുസുക്കി, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ട്വിൻസ് തുടങ്ങിയ ഓഹരികളാണ് വിപണിയിലെ നേട്ടത്തിന് പിന്തുണ നൽകിയത്. നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾക്യാപ്പ് സൂചികകൾ 0.3 ശതമാനം വരെ ഇടിഞ്ഞു. മേഖലകൾ പരിശോധിക്കുമ്പോൾ ലാഭ നഷ്ടം ഇടകലർന്നാണ് നിലവിലുള്ളത്. നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ്, നിഫ്റ്റി ഓട്ടോ, നിഫ്റ്റി എഫ്എംസിജി സൂചികകൾ ഒരു ശതമാനം വരെ ഉയർന്നു.  നിഫ്റ്റി മെറ്റൽ സൂചിക ഒരു ശതമാനം ഇടിഞ്ഞ് ഏറ്റവും മോശമായ പ്രകടനം കാഴ്ചവെച്ചു. 

വ്യക്തിഗത ഓഹരികളിൽ, ജൂലൈ-സെപ്റ്റംബർ പാദത്തിലെ ഫലത്തിന് മുമ്പായി മാരുതി സുസുക്കിയുടെ ഓഹരികൾ 1 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. കൂടാതെ, 2023 സാമ്പത്തിക വർഷത്തിൽ അറ്റാദായം 52 ശതമാനം വർധിച്ച് 526 കോടി രൂപയായി ഉയർന്നതിനെ തുടർന്ന് എസ്ബിഐ ഓഹരികൾ 7 ശതമാനത്തിലധികം ഉയർന്നു.

യു എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഉയർന്നു. ഇന്നലെ 82.49 നായിരുന്നു രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന്  11 പൈസ ഉയർന്ന് 82.38 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്.

തുടർച്ചയായി മൂന്ന് പാദങ്ങളിൽ റീട്ടെയിൽ പണപ്പെരുപ്പം കുത്തനെ ഉയർന്നതിനാൽ പലിശ നിരക്ക് ഉയർത്താൻ തൗയ്യാറായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിനായി നവംബർ 3 ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള ആറംഗ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗം ചേരും. 

 
 


 

Latest Videos
Follow Us:
Download App:
  • android
  • ios