Share Market Live: ഓഹരി വിപണിയിൽ നേട്ടം; സെൻസെക്സ് 450 പോയിൻറ് ഉയർന്നു

ഓഹരി വിപണി ഉയർന്നു. സെൻസെസ് 450 പോയിൻറ് ഉയർന്ന് 59,248 ലാണ് വ്യാപാരം ആരംഭിച്ചത്. നേട്ടത്തിലുള്ള ഓഹരികൾ അറിയാം 

Share Market Live 26 08 2022

മുംബൈ: ആഗോള സൂചികകൾ ശക്തമാകവേ ആഭ്യന്തര വിപണികൾ നല്ല നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.  നിഫ്റ്റി 100 പോയിൻറ് ഉയർന്ന് 17,650 ലെത്തി. ബിഎസ്ഇ സെൻസെക്സ് 450 പോയിൻറ് ഉയർന്ന് 59,248 ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ ഒരു ശതമാനം വരെ ഉയർന്നു. 

Read Also: 'ലോകത്തിന്റെ വിശപ്പ് മാറ്റാനില്ല, രാജ്യത്തെ പട്ടിണി മാറ്റാൻ കേന്ദ്രം'; ഗോതമ്പ് പൊടിയും കടൽ കടക്കില്ല

എം ആൻഡ് എം, ടാറ്റ സ്റ്റീൽ, ടൈറ്റൻ, ഇൻഫോസിസ് എന്നിവയാണ്. ഇന്ന്  സൂചികകളിൽ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയത്. അതേസമയം, ഭാരതി എയർടെൽ, ഡോ.റെഡ്ഡീസ്, ഏഷ്യൻ പെയിന്റ്‌സ് എന്നിവ നഷ്ടത്തിലാണ് .

 സെൻസെക്സിൽ ടാറ്റ സ്റ്റീൽ 2 ശതമാനം നേട്ടമുണ്ടാക്കി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര എന്നിവ തൊട്ടുപിന്നിൽ. ഭാരതി എയർടെൽ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച ഓഹരിയാണ്, ഭാരതി ആർടെല്ലിന്റെ 0.37 ശതമാനം ഇടിഞ്ഞു, നെസ്‌ലെ ഇന്ത്യയും ഏഷ്യൻ പെയിന്റ്‌സും നഷ്ടത്തിലാണ് 

മേഖലകളെ പരിശോധിക്കുമ്പോൾ, നിഫ്റ്റി ഓട്ടോ, നിഫ്റ്റി മെറ്റൽ, നിഫ്റ്റി പിഎസ്‌യു ബാങ്ക് എന്നിവയിൽ എല്ലാ സെക്ടറുകളുംമികച്ച നിലയിൽ വ്യാപാരം ആരംഭിച്ചു.

വ്യക്തിഗത ഓഹരികളിൽ,  ടൈറ്റന്റെ ഓഹരികൾ 2 ശതമാനം നേട്ടമുണ്ടാക്കി. കൂടാതെ, ഇൻ-ഫ്ലൈറ്റ് കണക്റ്റിവിറ്റി സേവനങ്ങളിൽ ഇന്റൽസാറ്റുമായുള്ള ബന്ധത്തിന് ശേഷം  നെൽകോയുടെ ഓഹരികൾ 10 ശതമാനം ഉയർന്നു.  ബിഎസ്ഇയിൽ അദാനി എന്റർപ്രൈസസ് ഓഹരി 42.40 രൂപ അഥവാ 1.38 ശതമാനം ഉയർന്ന് 3,109.20 രൂപയായി. 

Read Also: 'ലോകത്തിന്റെ വിശപ്പ് മാറ്റാനില്ല, രാജ്യത്തെ പട്ടിണി മാറ്റാൻ കേന്ദ്രം'; ഗോതമ്പ് പൊടിയും കടൽ കടക്കില്ല

 ഇന്നലെ വ്യാപാരം അവസാനിപ്പിച്ച  79.88 എന്ന വിനിമയ നിരക്കിൽ നിന്നും ഒരു യുഎസ് ഡോളറിന് 79.86 എന്ന നിലയിലാണ് ഇന്ത്യൻ രൂപ വ്യാപാരം ആരംഭിച്ചത്. .02 പൈസയുടെ ഉയർച്ചയാണ് രേഖപ്പെടുത്തിയത്.

Latest Videos
Follow Us:
Download App:
  • android
  • ios