Share Market Live: ചാഞ്ചാടി സൂചികകൾ; വിപണിയിൽ നേട്ടത്തിലുള്ള ഓഹരികൾ അറിയാം

ലാഭവും നഷ്ടവും ഇടകലർന്ന ഓഹരിവിപണി. ആഗോള സൂചികകൾ ദുർബലമായി. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. 

Share Market Live 24 08 2022

മുംബൈ: ദുർബലമായ ആഗോള സൂചികകൾക്കിടയിൽ ബുധനാഴ്ച ഇന്ത്യൻ ഓഹരി വിപണി ലാഭ നഷ്ടങ്ങൾക്കിടയിൽ ചാഞ്ചാട്ടം തുടരുന്നു. നിഫ്റ്റി 17,550 ന് മുകളിലെത്തി. ബിഎസ്ഇ സെൻസെക്സ് 59,000 ലെവലിന് മുകളിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 5 ശതമാനം വരെ ഉയർന്നു. 

Read Also: പത്ത് ദിവസത്തിനുശേഷം സ്വർണവില ഉയർന്നു; വിപണി വില അറിയാം

മേഖലാടിസ്ഥാനത്തിൽ, നിഫ്റ്റി മീഡിയയും നിഫ്റ്റി റിയാലിറ്റിയും നേരിയ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി ഓട്ടോയും നിഫ്റ്റി ഫിനാൻഷ്യൽ സർവീസസും ചെറിയ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.

ഇൻഡസ്ഇൻഡ് ബാങ്ക്, ഐടിസി, സൺ ഫാർമ, ടിസിഎസ് എന്നിവ ഓഹരി സൂചികകളെ പിന്തുണച്ചു, അതേസമയം, ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്സ്, മാരുതി എന്നിവ സൂചികകളിൽ നഷ്ടത്തിലാണ്. കൂടാതെ, അദാനി ഗ്രൂപ്പ് 29.1 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ പദ്ധതിയിടുന്നതിനാൽ എൻഡിടിവിയുടെ ഓഹരികൾ 5 ശതമാനം ഉയർന്നു. 

Read Also: അവധിക്കാലം പൊളിക്കും, റൺവേയിലേക്ക് പുതിയ താരങ്ങൾ; ദക്ഷിണേന്ത്യയിൽ നിന്നും കൂടുതൽ ഫ്ലൈറ്റുകൾ

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഇടിഞ്ഞ് 79.87 ആയി. വിദേശ വിപണിയിലെ അമേരിക്കൻ കറൻസിയുടെ കരുത്ത് വർധിച്ചു. ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ, ഡോളറിനെതിരെ 79.84 ൽ ആരംഭിച്ച രൂപ പിന്നീട് 79.87 ലേക്ക് താഴ്ന്നു. കൂടാതെ, ഡോളറിനെതിരെ യൂറോ ഡോവ് രണ്ട് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.

ഇന്നലെ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് ടെലിവിഷൻ വാർത്താ ശൃംഖലയിൽ എൻഡിടിവിയുടെ നിയന്ത്രിത ഓഹരികൾ സ്വന്തമാക്കാനുള്ള നീക്കം നടത്തിയതിന് ശേഷം എൻഡിടിവി ഓഹരി വില ഇന്ന് ബിഎസ്ഇയിൽ 3 ശതമാനത്തിലധികം ഉയർന്ന് 380 രൂപയിലെത്തി. 

Read Also: ഇന്ത്യക്കാരുടെയും വടക്കേ അമേരിക്കകാരുടെയും പണി പോകും; തീരുമാനം അറിയിച്ച് ഈ കമ്പനി

എൻ‌ഡി‌ടി‌വി ഓഹരി കഴിഞ്ഞ ഒരു മാസത്തിനിടെ 42.17 ശതമാനം  ഉയർന്നിട്ടുണ്ട്. ഇന്ന്, തുടർച്ചയായ രണ്ടാം ദിവസവും എൻഡിടിവി സ്റ്റോക്ക് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.   

Latest Videos
Follow Us:
Download App:
  • android
  • ios