Share Market Live: മാന്ദ്യ ഭയം, സൂചികകൾ താഴേക്ക്; നിഫ്റ്റി 17400 ന് താഴെ

ഓഹരി വിപണിയെ മാന്ദ്യ ഭയം വലയ്ക്കുന്നു. വിദേശ നിക്ഷേപകർ പിൻവലിയുന്നതോടു കൂടി സൂചികകൾ തളർന്നു 

Share Market Live 23 08 2022

മുംബൈ: തുടർച്ചയായ മൂന്നാം ദിവസവും ഓഹരി വിപണി നഷ്ടത്തിൽ തുടരുന്നു. നിഫ്റ്റി 100 പോയന്റിലധികം താഴ്ന്ന് 17,400 ലും ബിഎസ്ഇ സെൻസെക്സ് 350 പോയന്റിലധികം ഇടിഞ്ഞ് 58,405 ലുമാണ് വ്യാപാരം ആരംഭിച്ചത്. ഇന്നലെ വിപണി ആരംഭിച്ചതും അവസാനിച്ചതും കനത്ത നഷ്ടത്തിലായിരുന്നു. നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾക്യാപ് സോചിക 0.7 ശതമാനത്തിലധികം ഇടിഞ്ഞു. 

Read Also: മാവേലി വരുന്നത് പുതിയ കാറിൽ തന്നെയാകട്ടെ; കാർ ലോൺ എടുക്കാം കുറഞ്ഞ പലിശയിൽ

ഇന്ന് വിപണിയിൽ ഏകദേശം 727 ഓഹരികൾ മുന്നേറി, 1176 ഓഹരികൾ ഇടിഞ്ഞു, 104 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. 
 
എൻടിപിസി, എം ആൻഡ് എം, സൺ ഫാർമ എന്നിവ നഷ്ടം കുറയ്ക്കാൻ സൂചികകളെ പിന്തുണയ്‌ക്കുമ്പോൾ; ഇൻഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ സൂചികകൾക്ക് കനത്ത തിരിച്ചടി നൽകി. 
.
നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റൽ സൂചികകൾ വ്യാപാരത്തിൽ തകർന്നതോടെ എല്ലാ സെക്ടറുകളും നെഗറ്റീവ് സോണിൽ ആരംഭിക്കേണ്ടി വന്നു. പലിശ നിരക്ക് വർദ്ധനയിലൂടെ പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള സെൻട്രൽ ബാങ്ക് ശ്രമങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ ദുർബലപ്പെടുത്തുകയും മാന്ദ്യത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന ഭയമാണ് ഇതിന് കൂടുതലും കാരണം. ഏഷ്യൻ വിപണിയിലും രാവിലെ ഇടിവുണ്ടായി.

Read Also: മള്‍ട്ടി ബ്രാന്‍ഡ് ഭീമന്‍ കേരളത്തിൽ; കിറ്റൊരുക്കാന്‍ കടം വാങ്ങി സര്‍ക്കാര്‍, ഓണക്കച്ചവടം പൊടിപൊടിക്കുമോ?

ഇന്ത്യൻ രൂപ ഡോളറിന് 79.83 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോൾ 79.86 എന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്.  3,000 കോടി രൂപയുടെ ഫണ്ട് സമാഹരണത്തിന് ബോർഡ് അംഗീകാരം നൽകിയതോടെ ആർബിഎൽ ബാങ്കിന്റെ ഓഹരികൾ 2 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. 

എൻഎസ്ഇയിൽ ലഭ്യമായ താൽക്കാലിക കണക്കുകൾ പ്രകാരം, വിദേശ നിക്ഷേപകർ  453.77 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു, ആഭ്യന്തര സ്ഥാപന നിക്ഷേപകർ  85.06 കോടി രൂപയുടെ ഓഹരികൾ ഇന്നലെ വിറ്റഴിച്ചു.
 
  

Latest Videos
Follow Us:
Download App:
  • android
  • ios