Share Market Live: നഷ്ടത്തിൽ തുടങ്ങി വിപണി; സെൻസെക്സ് 450 ഇടിഞ്ഞു

വിപണിയിലെ ആദ്യ വ്യാപാരം നഷ്ടത്തോടെ തുടങ്ങി. സെൻസെക്‌സും നിഫ്റ്റിയും ഇടിഞ്ഞു. മുന്നേറ്റം നടത്തുന്ന ഓഹരികൾ അറിയാം 

Share Market Live  21 11 2022

മുംബൈ: ദുർബലമായ ആഗോള സൂചനകൾക്കിടയിൽ ഈ ആഴ്ചയിലെ ആദ്യ വ്യാപാരത്തിൽ ആഭ്യന്തര ഓഹരി വിപണി നഷ്ടത്തിൽ ആരംഭിച്ചു. പ്രധാന സൂചികകളായ നിഫ്റ്റി 100 പോയിൻറ് ഇടിഞ്ഞ് 18,200 ലെവലിലും ബിഎസ്‌ഇ സെൻസെക്സ് 450 പോയിന്റിന് മുകളിൽ താഴ്ന്ന് 61,209 ലെവലിലും വ്യാപാരം നടത്തി.

അതേസമയം, നിഫ്റ്റി സ്‌മോൾക്യാപ്പ് സൂചിക നിഫ്റ്റി മിഡ്‌ക്യാപ് സൂചികയെ മറികടന്നു. 

മേഖലകൾ പരിശോധിക്കുമ്പോൾ,  നിഫ്റ്റി മീഡിയ, നിഫ്റ്റി മെറ്റൽ സൂചികകൾ നേരിയ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. അതേസമയം, നിഫ്റ്റി ഫാർമ, നിഫ്റ്റി ഐടി, നിഫ്റ്റി എഫ്എംസിജി സൂചികകൾ 0.9 ശതമാനം വരെ ഇടിഞ്ഞു.

സെൻസെക്സിൽ ഇന്ന്, ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസെർവ്, ഐടിസി, റിലയൻസ് ഇൻഡസ്ട്രീസ്, ടെക് മഹീന്ദ്ര, എച്ച്‌ഡിഎഫ്‌സി, ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, നെസ്‌ലെ എന്നിവ വലിയ നഷ്ടം നേരിട്ടു. അതേസമയം, ആക്‌സിസ് ബാങ്ക്, ഭാരതി എയർടെൽ, മാരുതി, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ സ്റ്റീൽ എന്നീ ഓഹരികൾ മുന്നേറ്റം നടത്തി. 

ഏഷ്യയിലെ മറ്റിടങ്ങളിൽ, അതായത് സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവിടങ്ങളിലെ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

അന്താരാഷ്ട്ര എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 1.22 ശതമാനം താഴ്ന്ന് ബാരലിന് 86.55 ഡോളറിലെത്തി. 

Latest Videos
Follow Us:
Download App:
  • android
  • ios