Share Market Live: നിക്ഷേപകർ ആശ്വാസത്തിൽ; സൂചികകൾ മുന്നേറുന്നു
വിപണിയിൽ ഇന്ന് സൂചികകൾ മുന്നേറുന്നു. സെൻസെക്‌സും നിഫ്റ്റിയും ഉയർന്നു. വിപണിയിൽ ഇന്ന് നേട്ടത്തിലുള്ള ഓഹരികൾ അറിയാം
മുംബൈ: ദുർബലമായ ആഗോള സൂചനകൾക്കിടയിലും ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. പ്രധാന സൂചികകളായ സെൻസെക്‌സ് 236.51 പോയിന്റ് അഥവാ 0.40 ശതമാനം ഉയർന്ന് 59,439.41ലും നിഫ്റ്റി 59.50 പോയിന്റ് അഥവാ 0.34 ശതമാനം ഉയർന്ന് 17,623.50ലും വ്യാപാരം ആരംഭിച്ചു. വിപണിയിൽ ഇന്ന് ഏകദേശം 1343 ഓഹരികൾ മുന്നേറി, 546 ഓഹരികൾ ഇടിഞ്ഞു, 92 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു.
ALSO READ : Gold Rate Today: രണ്ടാം ദിവസവും താഴേക്ക്; സ്വർണവില കുത്തനെ ഇടിഞ്ഞു
നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾക്യാപ്പ് സൂചികകൾ 0.4 ശതമാനം വരെ ഉയർന്നു. മേഖലകൾ പരിശോധിക്കുമ്പോൾ നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റൽ, നിഫ്റ്റി മീഡിയ സൂചികകൾ ഒഴികെ, എല്ലാ മേഖലകളും നേട്ടത്തിലാണ്. നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക 2 ശതമാനത്തിലധികം ഉയർന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി
വ്യക്തിഗത സ്റ്റോക്കുകളിൽ, ആക്സിസ് ബാങ്കിന്റെ ഓഹരികൾ 6 ശതമാനത്തിലധികം ഉയർന്നു, കൂടാതെ, 2023 സാമ്പത്തിക വർഷത്തിൽ ഏകീകൃത അറ്റാദായം 139.6 ശതമാനം ഉയർന്ന് 104.30 കോടി രൂപയായതിന് ശേഷം ലക്ഷ്മി മെഷീൻ വർക്ക്സിന്റെ ഓഹരികൾ 3 ശതമാനത്തിലധികം ഉയർന്നു.
എൻഎസ്‌ഇയിൽ ഇന്ന് ആക്‌സിസ് ബാങ്ക്, ടൈറ്റൻ, എച്ച്‌ഡിഎഫ്‌സി ലൈഫ്, എസ്‌ബിഐ ലൈഫ്, എസ്‌ബിഐ, ഹിന്ദുസ്ഥാൻ യുണിലിവർ എന്നീ ഓഹരികൾ നേട്ടമുണ്ടാക്കി. 5.90 ശതമാനം വരെ ഈ ഓഹരികൾ ഉയർന്നു. അതേസമയം ജെഎസ്ഡബ്ല്യു സ്റ്റീൽ, കോൾ ഇന്ത്യ, ഹിൻഡാൽകോ, ബജാജ് ഫിനാൻസ്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നീ ഓഹരികൾ നഷ്ടം നേരിടുന്നു.
ALSO READ: വാക്കുപാലിച്ചു, ക്യാപ്റ്റൻമാരുടെ ശമ്പളം കുത്തനെ ഉയർത്തി സ്പൈസ് ജെറ്റ്
മറ്റ് ഏഷ്യൻ വിപണികളിൽ പരിശോധിക്കുമ്പോൾ, സിയോളും ഷാങ്ഹായും ഉയർന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്, അതേസമയം ടോക്കിയോയും ഹോങ്കോങ്ങുംആദ്യവ്യാപാരത്തിൽ താഴ്ന്ന നിരക്കിലാണ്.