Share Market Live: യുഎസ് ഫെഡറൽ നിരക്കുകൾ ഉയർത്തിയേക്കും; നിക്ഷേപകർ ജാഗ്രതയിൽ
ആഭ്യന്തര ഓഹരി വിപണി ഇന്ന് ദുർബലമായി. സൂചികകൾ ഉയർന്നില്ല, യുഎസ് ഫെഡറൽ യോഗത്തിന് മുന്നോടിയായി നിക്ഷേപകർ ജാഗ്രത പുലർത്തുന്നു
മുംബൈ: യുഎസ് ഫെഡറൽ യോഗത്തിന് മുന്നോടിയായി നിക്ഷേപകർ ജാഗ്രത പുലർത്തിയതിനാൽ ആഭ്യന്തര ഇക്വിറ്റി മാർക്കറ്റ് ബെഞ്ച്മാർക്കുകളായ ബിഎസ്ഇ സെൻസെക്സും ഇന്ന് ആരംഭത്തിൽ ദുർബലമായി. ബിഎസ്‌ഇ സെൻസെക്‌സ് ഇന്നലെ വ്യാപാരം അവസാനിക്കുമ്പോഴുള്ള നിരക്കിൽ നിന്നും ഉയർന്നിട്ടില്ല. എൻഎസ്‌ഇ നിഫ്റ്റി 17800 കടന്നു.
Read Also: സ്വർണവില വീണു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്
നെസ്‌ലെ ഇന്ത്യ, എം ആൻഡ് എം, ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ് (എച്ച്‌യുഎൽ), ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ, മാരുതി സുസുക്കി, സൺ ഫാർമ, ഐടിസി തുടങ്ങിയ ഓഹരികൾ സെൻസെക്‌സ് നേട്ടമുണ്ടാക്കി. ഇൻഡസ്‌ഇൻഡ് ബാങ്ക്, ഇൻഫോസിസ്, എച്ച്‌ഡിഎഫ്‌സി, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, വിപ്രോ, എച്ച്‌സിഎൽ ടെക് എന്നിവ നഷ്ടത്തിലായിരുന്നു.
ബാങ്ക് നിഫ്റ്റി സൂചിക 0.3 ശതമാനം ഇടിഞ്ഞ് 41339 ലെവലിലെത്തി. ചൊവ്വാഴ്ച ആരംഭിച്ച യുഎസ് ഫെഡറൽ റിസർവിന്റെ ദ്വിദിന ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (എഫ്ഒഎംസി) യോഗം ഇന്ന് സമാപിക്കും. ഫെഡ് ചെയർ ജെറോം പവലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി 75 ബിപിഎസ് പലിശ നിരക്ക് വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, പല സാമ്പത്തിക വിദഗ്ധരും 100 ബിപിഎസ് വരെയുള്ള വർദ്ധനവ് തള്ളിക്കളയുന്നില്ല.
ഇന്ന് ഏഷ്യൻ ഓഹരികൾ താഴ്ന്നു. ശക്തമായ ആഗോള സൂചനകളും സ്ഥിരമായ വിദേശ നിക്ഷേപ ഒഴുക്കും ഇന്ത്യൻ വിപണികളെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നു. യുഎസ് ഫെഡറൽ നിരക്കുകൾ ഉയർത്തുന്നതോടെ വിപണിയിൽ മാന്ദ്യത്തിനുള്ള സാധ്യതയും നിരീക്ഷകർ തള്ളി കളയുന്നില്ല. നിരക്കുകൾ ഉയർത്തുന്നതോടെ വിവിധ നിക്ഷേപ വായ്പാ പലിശകൾ ഉയർന്നേക്കും. ആർബിഐയുടെ ധനനയ അവലോകന യോഗവും ഈ മാസം ഉണ്ട്. പണപ്പെരുപ്പം തടയാൻ ആർബിഐയും നിരക്കുകൾ ഉയർത്തിയേക്കും.