Share Market Live: ഡോളർ സൂചിക മുകളിലേക്ക്, ഏഷ്യൻ വിപണി കിതയ്ക്കുന്നു

വിപണിയിൽ ആദ്യ വ്യാപാരത്തിൽ സൂചികകൾ താഴേക്ക്. സെൻസെക്‌സും നിഫ്റ്റിയും ഇടിഞ്ഞു. നേട്ടത്തിലുള്ള ഓഹരികൾ അറിയാം 

Share Market Live 20 10 2022


മുംബൈ: നേട്ടം തുടരാനാകാതെ ഓഹരി വിപണി. ദുർബലമായ ആഗോള സൂചനകൾക്ക് പിറകെ ആഭ്യന്തര സൂചികകൾ ഇടിഞ്ഞു. പ്രധാന സൂചികകളായ നിഫ്റ്റി 50 പോയിൻറിലധികം ഇടിഞ്ഞ് 17,450 ലെവലിലും ബിഎസ്ഇ സെൻസെക്സ് 200 പോയിന്റ് താഴ്ന്ന് 58,873 ലെവലിലും വ്യാപാരം ആരംഭിച്ചു. 

നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾക്യാപ് സൂചികകൾ ഇന്ന്  0.8 ശതമാനം വരെ ഇടിഞ്ഞു. മേഖലകളെല്ലാം ഇന്ന് നഷ്ടത്തിലാണ്. നിഫ്റ്റി ഓട്ടോ, നിഫ്റ്റി മെറ്റൽ, നിഫ്റ്റി കൺസ്യൂമർ ഡ്യൂറബിൾസ് സൂചികകൾ ഏറ്റവും കൂടുതൽ ഇടിഞ്ഞു. ഒരു ശതമാനത്തിലധികം ഇടിവാണ് ഉണ്ടായത്. 

ALSO READ: കാർ വില്പനയെക്കാൾ പെർഫ്യൂം വില്പനയിൽ മാസ്സായി മസ്ക്

വ്യക്തിഗത ഓഹരികളിൽ, നെസ്‌ലെ ഇന്ത്യയുടെ ഓഹരികൾ ഉയർന്നു. നെസ്‌ലെയുടെ അറ്റാദായത്തിൽ 8.3 ശതമാനം വാർഷിക വളർച്ച നേടി 668 കോടി രൂപയായത്തിന് പിന്നാലെയാണ് ഓഹരികൾ ഉയർന്നത്. ഒരു ശതമാനത്തിലധികം ഉയർന്ന് നേട്ടത്തിലാണ്  നെസ്‌ലെയുടെ ഓഹരികൾ. 

നിഫ്റ്റിയിൽ ഇന്ന് നെസ്‌ലെ ഇന്ത്യ, എച്ച്‌യുഎൽ, ഐടിസി, എച്ച്‌സിഎൽ ടെക്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ നിഫ്റ്റിയിൽ പ്രധാന നേട്ടമുണ്ടാക്കിയപ്പോൾ ഇൻഡസ്ഇൻഡ് ബാങ്ക്, ഹിൻഡാൽകോ, ബജാജ് ഓട്ടോ, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ് എന്നീ ഓഹരികൾ ഇടിഞ്ഞു.  

ALSO READ: മുതിർന്ന പൗരന്മാർക്ക് പണം വാരം; നിക്ഷേപങ്ങൾക്ക് കൂടുതൽ പലിശയുമായി എസ്ബിഐ
 
ട്രഷറി ആദായത്തിലെ കുതിപ്പും ഡോളർ സൂചിക ഉയർന്നതും ഏഷ്യൻ കറൻസികളെ പിന്നോട്ട് വലിച്ചു. ഏഷ്യൻ വിപണികളും ഇന്ന് മോശം പ്രകടനം നടത്തുന്നു. ഇന്ത്യൻ രൂപ ഇന്ന് ആദ്യ വ്യാപാരത്തിൽ 83.06 എന്ന നിലയിലേക്ക് ഇടിഞ്ഞു. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 83.02 എന്ന റെക്കോർഡ് താഴ്ചയിൽ എത്തിയിരുന്നു. വീണ്ടും 04 പൈസ കുറഞ്ഞ്  83.06 ലേക്ക് 
ഇന്ന് കൂപ്പുകുത്തിയിരിക്കുകയാണ്. 

 

Latest Videos
Follow Us:
Download App:
  • android
  • ios