Share Market Live: അടിപതറാതെ വിപണി; സെൻസെക്സ് 600 പോയിൻറ് ഉയർന്നു

ഈ ആഴ്ച ഫെഡറൽ റിസർവിൽ നടക്കുന്ന പോളിസി മീറ്റിംഗിലേക്ക് നിക്ഷേപകർ ശ്രദ്ധ നൽകുന്നതിനാൽ ഈ ആഴ്ചയുടെ ആരംഭത്തിൽ തന്നെ സൂചികകൾ ചാഞ്ചാടി. 

Share Market Live 20 09 2022

മുംബൈ: വിദേശ വിപണികളിൽ ഉണ്ടായ നേരിയ നേട്ടം ആഭ്യന്തര വിപണികളിലും പ്രതിഫലിച്ചു. ആദ്യ വ്യാപാരത്തിൽ സൂചികകൾ ഉയർന്നു.  പ്രധാന സൂചികകളായ നിഫ്റ്റി 150 പോയിൻറ് ഉയർന്ന് 17,800 ലെവലിന് മുകളിൽ വ്യാപാരം തുടങ്ങിയത്. ബിഎസ്ഇ സെൻസെക്സ് 600 പോയിൻറ് ഉയർന്ന് 59,761 ലെവലിൽ വ്യാപാരം ആരംഭിച്ചു. 

നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾക്യാപ് എന്നിവ 1 ശതമാനത്തിലധികം ഉയർന്നു. നിഫ്റ്റി ഐടി, നിഫ്റ്റി മീഡിയ സൂചികകൾ ഉയർന്നതിനാൽ എല്ലാ  സെക്ടറുകളും നേട്ടത്തിൽ ആയിരുന്നു. 

Read Also: ഇന്നലെ കുറഞ്ഞത് ഇന്ന് കൂടി; ചാഞ്ചാടി സ്വർണവില

വിപണിയിൽ ഇന്ന്, ഇൻഡസ്ഇൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്നോളജീസ്, ബജാജ് ഫിൻസെർവ്, ഇൻഫോസിസ് എന്നിവയാണ് ബെഞ്ച്മാർക്ക് സൂചികകളിൽ നേട്ടത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയത്.

വ്യക്തിഗത ഓഹരികളിൽ, കാർബൺ റിസോഴ്‌സ് കമ്പനിയെ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നതിനാൽ വ്യക്തിഗത ഓഹരികളിൽ, മക്ലിയോഡ് റസ്സലിന്റെ ഓഹരികൾ 9 ശതമാനത്തിലധികം ഉയർന്നു.കൂടാതെ, മഹാനദി കോൾഫീൽഡിൽ നിന്ന് കമ്പനി 256 കോടി രൂപയുടെ ഓർഡർ നേടിയതിനെത്തുടർന്ന് ഇർകോൺ ഇന്റർനാഷണലിന്റെ ഓഹരികൾ 3 ശതമാനത്തിലധികം ഉയർന്നു. 

ഈ ആഴ്ച ഫെഡറൽ റിസർവിൽ നടക്കുന്ന പോളിസി മീറ്റിംഗിലേക്ക് നിക്ഷേപകർ ശ്രദ്ധ നൽകുന്നതിനാൽ ഈ ആഴ്ചയുടെ ആരംഭത്തിൽ തന്നെ സൂചികകൾ ചാഞ്ചാടി. 

ഏഷ്യൻ വിപണികളിൽ ഹാംഗ് സെങ്, തായ്‌വാൻ വെയ്റ്റഡ്, സ്ട്രെയിറ്റ്സ് ടൈംസ് 0.5 ശതമാനം വീതം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. 

രൂപയുടെ മൂല്യത്തകർച്ച തടയാൻ ശ്രമിക്കുന്നതിനാൽ 2013  കാലഘട്ടത്തേക്കാൾ വേഗത്തിലാണ് ഇന്ത്യയുടെ സെൻട്രൽ ബാങ്ക് അതിന്റെ വിദേശ നാണയ ശേഖരം ഉപയോഗിക്കുന്നത്. ഈ വർഷം ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ റിസർവ് ബാങ്ക് 38.8 ബില്യൺ ഡോളർ വിറ്റഴിച്ചു. ജൂലൈയിൽ മാത്രം 19 ബില്യൺ വിറ്റഴിക്കപ്പെട്ടു, 

 

Latest Videos
Follow Us:
Download App:
  • android
  • ios