Share Market Live: സൂചികകൾ ചാഞ്ചാടുന്നു; നേട്ടത്തിലുള്ള ഓഹരികൾ അറിയാം
യുഎസ് ഫെഡ് നയ പ്രഖ്യാപനത്തിന് കാതോർത്ത് വിപണി. സൂചികകൾ ചാഞ്ചാടുന്നു. നേട്ടത്തിലുള്ള ഓഹരികൾ ഇവയാണ്.
മുംബൈ: ഇന്ത്യൻ ഓഹരി വിപണി ആഴ്ചയുടെ ആരംഭത്തിൽ തന്നെ ചാഞ്ചാടുന്നു. ബിഎസ്ഇ സെൻസെക്സും എൻഎസ്ഇ നിഫ്റ്റിയും ഇന്ന് ആദ്യ വ്യാപാരത്തിൽ ഇടിഞ്ഞു. ബിഎസ്ഇ സെൻസെക്‌സ് 148 പോയിന്റ് അഥവാ 0.3 ശതമാനം ഇടിഞ്ഞ് 58636ലും എൻഎസ്ഇ നിഫ്റ്റി 50 പോയിന്റ് അഥവാ 0.3 ശതമാനം ഇടിഞ്ഞ് 17540ലും വ്യാപാരം ആരംഭിച്ചു.
Read Also: സ്വർണവില വീണു; രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഇടിവ്
നിഫ്റ്റി സ്‌മോൾക്യാപ്പ് 100, നിഫ്റ്റി മിഡ്‌ക്യാപ് 100 എന്നിവ 0.2 ശതമാനം വരെ ഉയർന്നു.
വിപണിയിൽ ഇന്നത്തെ ആദ്യ വ്യാപാരത്തിൽ, അൾട്രാടെക് സിമന്റ്, ഏഷ്യൻ പെയിന്റ്‌സ്, ടൈറ്റൻ കമ്പനി, ടാറ്റ സ്റ്റീൽ, എച്ച്‌സിഎൽ ടെക്, മാരുതി സുസുക്കി എന്നീ സൂചികകൾ പിന്നാക്കാവസ്ഥയിലാണ്. അതേസമയം, ബജാജ് ഫിൻസെർവ്, എം ആൻഡ് എം, ഇൻഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്‌സിസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവ സൂചികയിൽ നേട്ടമുണ്ടാക്കിയവയാണ്.
Read Also: ശതകോടീശ്വരൻ ഇലോൺ മസ്കിന്‍റെ പഴയ ഫോട്ടോകൾ വൻ വിലയ്ക്ക് ലേലത്തിൽ വിറ്റ് മുൻ കാമുകി
വിപണിയുടെ സമീപകാല വളർച്ച ചാഞ്ചാടുകയായിരുന്നു. സെപ്തംബർ 21 ന് ഫെഡ് നയ പ്രഖ്യാപനത്തിന് ശേഷം മാത്രമേ വിപണിയിൽ നിർണായകമായ നീക്കം ഉണ്ടാകുകയുള്ളൂ. ഫെഡറൽ നിരക്ക് 75 ബിപിഎസ് വർദ്ധിപ്പിക്കുന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
വ്യക്തിഗത ഓഹരികളിൽ, ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന് സർക്കാരിൽ നിന്ന് ഈടാക്കിയിരുന്ന വിൻഡ്ഫാൾ ലാഭനികുതി ഒഴിവാക്കാൻ കമ്പനി ശ്രമിച്ചതിനെത്തുടർന്ന് അസ്ഥിരമായ വിപണിയിൽ ഒഎൻജിസിയുടെ ഓഹരികൾ 1 ശതമാനം നേട്ടമുണ്ടാക്കി.
Read Also: പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിന്; ലഭിക്കുന്ന തുക ഈ ലക്ഷ്യത്തിനായി
കൂടാതെ, സെപ്തംബർ 27 ന് 250 കോടി രൂപയുടെ ഓഹരി ബൈബാക്ക് ഓഫർ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിട്ടതോടെ ഗ്രാന്യൂൾസ് ഇന്ത്യയുടെ ഓഹരികൾ 2 ശതമാനത്തിലധികം നേട്ടമുണ്ടാക്കി.