Share Market Live: വിപണിയിൽ പ്രതീക്ഷ, സൂചികകൾ ഉയർന്നു; നിഫ്റ്റി 17,800 കടന്നു
ഏഷ്യൻ ഓഹരികൾ പ്രതിസന്ധി നേരിടുമ്പോഴും ഇന്ത്യൻ ഓഹരി സൂചികകൾ നേരിയ മുന്നേറ്റം തുടരുന്നു. വിപണിയിൽ നേട്ടത്തിലുള്ള ഓഹരികൾ ഏതൊക്കെയാണ് എന്നറിയാം
മുംബൈ: ഏഷ്യൻ ഓഹരികൾ പ്രതിസന്ധി നേരിടുമ്പോഴും ഇന്ത്യൻ ഓഹരി സൂചികകൾ നേരിയ മുന്നേറ്റം തുടരുന്നു. സെൻസെക്സ് സൂചിക 414.45 പോയിന്റ് അഥവാ 0.7 ശതമാനം ഉയർന്ന് 59,877.23 ലും എൻഎസ്ഇ നിഫ്റ്റി സൂചിക 112.65 പോയിന്റ് അഥവാ 0.64 ശതമാനം ഉയർന്ന് 17,810.80 ലും വ്യാപാരം ആരംഭിച്ചു.
ബിഎസ്‌ഇയിൽ ഇന്ന്, എം ആൻഡ് എം, ഏഷ്യൻ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, നെസ്‌ലെ ഇന്ത്യ, എച്ച്‌ഡിഎഫ്‌സി, ബജാജ് ഫിൻസെർവ്, എച്ച്‌യുഎൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി സുസുക്കി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. അതേമസയം, ടാറ്റ സ്റ്റീൽ, എൻടിപിസി, സൺ ഫാർമ എന്നിവ ബിഎസ്ഇ എന്നിവ പിന്നിലായിരുന്നു.
മേഖലകൾ പരിശോധിക്കുമ്പോൾ, ഇന്ത്യയിൽ ബാങ്കിംഗ്, ഓട്ടോ ഓഹരികൾ നേട്ടമുണ്ടാക്കി, നിഫ്റ്റി ഓട്ടോ സൂചിക 1.1 ശതമാനം ഉയർന്നു.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിനാൽ തിങ്കളാഴ്ച ഇന്ത്യൻ വിപണികൾ അടച്ചിരുന്നു. , അതേസമയം 'പാഴ്സി പുതുവത്സരം' ഇന്ന് ആഘോഷിക്കുന്നതിനാൽ കറൻസി വ്യാപാരം ഇന്നുണ്ടാവില്ല.
രണ്ട് ബെഞ്ച്മാർക്ക് സൂചികകളും ഉയർന്ന നിലയിലാണ് വെള്ളിയാഴ്ച അവസാനിച്ചത്. തുടർച്ചയായ നാലാമത്തെ ആഴ്‌ചയും സൂചികകൾ നേട്ടങ്ങൾ വർദ്ധിപ്പിക്കുകയും ജനുവരിക്ക് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ വിജയം അടയാളപ്പെടുത്തുകയും. കൂടാതെ, ഇന്ത്യയുടെ ഉപഭോക്തൃ പണപ്പെരുപ്പം ജൂലൈയിൽ 6.71 ശതമാനമായി കുറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ജൂണിലെ ത്രൈമാസ പ്രീമിയം വരുമാനത്തിൽ വെള്ളിയാഴ്ച 20 ശതമാനം വർദ്ധന ഉണ്ടാക്കിയതിനെ തുടർന്ന് ഓഹരി വില 2.5 ശതമാനം ഉയർന്നു.
ഇന്ന് ഏഷ്യൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലെ ഓഹരികൾ സമ്മിശ്ര ഫലങ്ങളാണ് കാഴ്ചവെക്കുന്നത്. ദക്ഷിണ കൊറിയൻ ഇക്വിറ്റികൾ 0.5 ശതമാനം ഉയർന്നപ്പോൾ ടോക്കിയോയിലെയും തായ്‌വാനിലെയും സൂചികകൾ മാറ്റമില്ലാതെ തുടർന്നു. ചൈനീസ് വിപണി സൂചിക 0.1 ശതമാനം നേട്ടത്തിൽ ആണ്.