Share Market Live: വിപണിയിൽ മുന്നേറ്റം; സെൻസെക്സ് 1,000 പോയിൻറ് ഉയർന്നു
നഷ്ടത്തിൽ നിന്നും കരകയറി ഓഹരി വിപണി. ഇന്നലെ ഇടിഞ്ഞ സൂചികകൾ ഇന്ന് ഉയർന്നു. സെൻസെക്‌സും നിഫ്റ്റിയും നേട്ടത്തിലാണ്. വിപണിയിൽ മുന്നേറ്റം നടത്തുന്ന ഓഹരിയ്ക്കൽ അറിയാം
മുംബൈ: നഷ്ടം നികത്തി ഓഹരി വിപണി. ക്രൂഡ് ഓയിൽ വിലയിൽ ഇടിവ് രേഖപ്പെടുത്തിയതോടെ സൂചികകൾ എല്ലാം ഉയർന്നു. പ്രധാന സൂചികകളായ നിഫ്റ്റി 50 300 പോയിൻറ് ഉയർന്ന് 17,300 ലെവലിന് മുകളിൽ വ്യാപാരം ആരംഭിച്ചു, എസ് ആന്റ് പി ബിഎസ്ഇ സെൻസെക്സ് 1,000 പോയിൻറ് ഉയർന്ന് 58,267 ലെവലിൽ വ്യാപാരം നടത്തി.
നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾക്യാപ്പ് സൂചികകൾ ഒരു ശതമാനത്തിലധികം മുന്നേറി. മേഖലയിൽ നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഐടി സൂചികകൾ വമ്പിച്ച മുന്നേറ്റം നടത്തി. ഇതോടെ എല്ലാ മേഖലകളും മുന്നേറി.
സെൻസെക്സിൽ വിപ്രോയാണ് ഏറ്റവും കൂടുതൽ ഇടിഞ്ഞത്. 6.5 ശതമാനത്തിലധികം വിപ്രോ ഓഹരികൾ ഇടിഞ്ഞു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലാർസൻ ആൻഡ് ടൂബ്രോ, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, ബജാജ് ഫിനാൻസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് നഷ്ടം നേരിട്ടത്. അതേസമയം എച്ച്സിഎൽ ടെക്നോളജീസ് 3 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളും നേട്ടത്തിലാണ്.
വ്യക്തിഗത സ്റ്റോക്കുകളിൽ, ഇൻഫോസിസിന്റെ ഓഹരികൾ 5 ശതമാനത്തിലധികം ഉയർന്നു, ഇൻഫോസിസിന്റെ അറ്റാദായം 6,021 കോടി രൂപ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് കമ്പനിയുടെ ഓഹരികൾ ഉയർന്നത്. കൂടാതെ, മൈൻഡ്‌ട്രീ കമ്പനിയുടെ ഓഹരികൾ 2 ശതമാനത്തിലധികം നേട്ടമുണ്ടാക്കി, കമ്പനിയുടെ അറ്റാദായം 27 ശതമാനം വർധിച്ച് 223 സാമ്പത്തിക വർഷത്തിൽ 509 കോടി രൂപയായി.
ഏഷ്യൻ ഓഹരികൾ എല്ലാം ഇന്ന് മികച്ച രീതിയിലാണ് ആരംഭിച്ചത്. ജപ്പാന്റെ നിക്കി 225 2.69 ശതമാനം ഉയർന്നപ്പോൾ, കൊറിയൻ ഓഹരിയായ കോസ്ഡാക്ക് 3 ശതമാനത്തിലധികം ഉയർന്നു. ഹോങ്കോങ്ങിലെ ഹാങ് സെങ് സൂചികയും ഏകദേശം 2 ശതമാനം നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്.