Share Market Live: യു എസ് പണപ്പെരുപ്പ കണക്ക് പുറത്തുവിട്ടു; ഇന്ത്യൻ ഓഹരികൾ ഇടിഞ്ഞു

അമേരിക്കയിൽ പണപ്പെരുപ്പം ഉയരുന്നു. ആശങ്കകൾ ആഭ്യന്തരവിപണിയെ തളർത്തി. സൂചികകൾ ഇടിഞ്ഞു. കനത്ത നഷ്ടം നേരിടുന്ന ഓഹരികൾ ഇവയാണ് 

Share Market Live 14 09 2022

മുംബൈ:  യുഎസ് ഓഗസ്റ്റിലെ പണപ്പെരുപ്പ റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ ആഭ്യന്തര വിപണി ഇടിഞ്ഞു.  നിഫ്റ്റി 150 പോയിൻറിലധികം ഇടിഞ്ഞ് 17,900 ലെവലിൽ വ്യാപാരം ആരംഭിച്ചു. അതേസമയം ബിഎസ്ഇ സെൻസെക്സ് 700 പോയിൻറ് ഇടിഞ്ഞ് 59,867 ലെവലിൽ വ്യാപാരം നടത്തി.

നിഫ്റ്റി സ്മോൾക്യാപ്, നിഫ്റ്റി മിഡ്ക്യാപ് ഒരു ശതമാനത്തിലധികം ഇടിഞ്ഞതിനാൽ വിപണികളും ദുർബലമായി. നിഫ്റ്റി ഐടി, നിഫ്റ്റി റിയൽറ്റി, നിഫ്റ്റി മെറ്റൽ സൂചികകൾ തളർന്നതോടെ എല്ലാ മേഖലകളും നഷ്ടത്തിലാണ്. 

Gold Rate Today: സ്വർണവില കുത്തനെ വീണു; മാറ്റമില്ലാതെ വെള്ളിവില

ടെക് മഹീന്ദ്ര, ടിസിഎസ്, വിപ്രോ, ഇൻഫോസിസ് എന്നിവ ബെഞ്ച്മാർക്ക് സൂചികകളിലെ നഷ്ടത്തിന് വലിയ സംഭാവന നൽകി. ഏഷ്യൻ പെയിന്റ്‌സ്, എൻടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ നേരിയ ഉയർച്ച കൈവരിച്ചു.

ദുർബലമായ വിപണിയിൽ വ്യക്തിഗത ഓഹരി എടുക്കുമ്പോൾ, കമ്പനി 1108 കോടി രൂപയുടെ പുതിയ ഓർഡറുകൾ നേടിയതിന് ശേഷം കെഇസി ഇന്റർനാഷണലിന്റെ ഓഹരികൾ 3 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. കൂടാതെ, സെപ്റ്റംബർ 16 വെള്ളിയാഴ്ച ഫണ്ട് സമാഹരണം നടത്താൻ കമ്പനി പദ്ധതിയിട്ടതിനെത്തുടർന്ന് അംബുജ സിമന്റ്‌സിന്റെ ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 498 രൂപയിലെത്തി.  

ഇന്ന് വ്യാപാരം ആരംഭിക്കുമ്പോൾ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 43 പൈസ ഇടിഞ്ഞ് 79.60 ആയി. ചൊവ്വാഴ്ച രൂപയുടെ മൂല്യം 36 പൈസ ഉയർന്ന് ഒരു മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 79.17 എന്ന നിലയിലെത്തിയിരുന്നു. അതേസമയം, ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് മാർക്കറ്റിൽ, രൂപ ഗ്രീൻബാക്കിനെതിരെ 79.58 എന്ന നിലവാരത്തിൽ വ്യാപരം ആരംഭിച്ചു, തുടർന്ന് 79.60 ലേക്ക് ഇടിഞ്ഞു 

Latest Videos
Follow Us:
Download App:
  • android
  • ios