Share Market Live: നിഫ്റ്റി 18,000 തൊട്ടു, സെൻസെക്സ് 60,000 കടന്നു; സൂചികകൾ കുതിക്കുന്നു

ഓഹരി വിപണിയിൽ നിക്ഷേപിച്ചിട്ടുണ്ടോ? നേട്ടം കൊയ്യാൻ ഈ സമയം ഉപയോഗിക്കാം. സൂചികകൾ കുത്തനെ ഉയർന്നു. നേട്ടത്തിലുള്ള ഓഹരികൾ ഇവയാണ് 

Share Market Live   13 09 2022

മുംബൈ: ഇന്ത്യൻ ഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യപാരം ആരംഭിച്ചു. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം മുൻനിര സൂചികകളായ നിഫ്റ്റി 100 പോയിന്റ് ഉയർന്ന് 18,000 എന്ന നിലയിലേക്ക് എത്തി. അതേസമയം എസ് ആന്റ് പി ബിഎസ്ഇ സെൻസെക്സ് 300 പോയിന്റിലധികം ഉയർന്ന് 60,432 ലെവലിൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി മിഡ്‌ക്യാപ് ,നിഫ്റ്റി സ്‌മോൾക്യാപ് എന്നിവ  0.6 ശതമാനം വരെ ഉയർന്നു. 

Read Also:അദാനി കമ്പനിക്കെതിരെ അനിൽ അംബാനി; നൽകേണ്ടി വരിക 500 കോടി നഷ്ടപരിഹാരം

ബജാജ് ഫിൻസെർവ്, എസ്ബിഐ, ഇൻഫോസിസ്, വിപ്രോ, ടൈറ്റൻ, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് ബെഞ്ച്മാർക്ക് സൂചികകളിലെ നേട്ടത്തിൽ  ഏറ്റവും കൂടുതൽ സംഭാവന നൽകിയത്; എച്ച്‌സിഎൽ ടെക്‌നോളജീസ്, ഏഷ്യൻ പെയിന്റ്‌സ്, മാരുതി സുസുക്കി, സിപ്ല, സൺ ഫാർമ എന്നിവ നഷ്ടം നേരിട്ടു. 

നിഫ്റ്റി മീഡിയ, നിഫ്റ്റി ബാങ്ക് സൂചികകൾ മുന്നിൽ നിൽക്കുന്നതിനാൽ എല്ലാ സെക്ടറുകളും മികച്ച രീതിയിലാണ് തുറന്നത്. 

റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ്, ടൈറ്റൻ കമ്പനി, ഇൻഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്‌ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികൾ ബിഎസ്‌ഇ സെൻസെക്‌സിൽ നേട്ടമുണ്ടാക്കി.

ഡോളർ കരുത്താർജിക്കാത്തതും, വിദേശ നിക്ഷേപം കരുത്താർജിക്കുന്നതും കണക്കാക്കുമ്പോൾ ചൊവ്വാഴ്ച ഇന്ത്യൻ രൂപ ഉയരാൻ സാധ്യതയുണ്ട്. അതേസമയം, സമീപ വർഷങ്ങളിൽ രൂപ മറ്റ് മിക്ക കറൻസികളേക്കാളും പ്രതിരോധം കാണിക്കുന്നുണ്ടെന്നും 2014-ന് മുമ്പുള്ളതിനെ അപേക്ഷിച്ച് മൂല്യത്തകർച്ചയുടെ ശരാശരി വളർച്ചാ നിരക്ക് കുറവാണെന്നും വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ തിങ്കളാഴ്ച പറഞ്ഞു. 

Read Also: രണ്ടും കല്പിച്ച് ടാറ്റ, എയർ ഇന്ത്യയുടെ മുഖം മാറും; വിപുലീകരണ പദ്ധതികൾ അറിയാം

അതേസമയം ഓഗസ്റ്റിൽ ഇന്ത്യയുടെ പണപ്പെരുപ്പം കുതിച്ചുയർന്നു. ജൂലൈയിലെ കണക്കുകളെ അപേക്ഷിച്ച് ഓഗസ്റ്റിൽ ഇന്ത്യയിലെ പണപ്പെരുപ്പം 7.0 ശതമാനം ആയി ഉയർന്നു, ജൂലൈയിൽ ഇത് 6.7% ശതമാനം ആയിരുന്നു. 
 

Latest Videos
Follow Us:
Download App:
  • android
  • ios