Share Market Live: വിപണി വിയർക്കുന്നു, നിക്ഷേപകർ ആശങ്കയിൽ; സെൻസെക്‌സ് 400 പോയിന്റ് താഴേക്ക്

നേട്ടം നിലനിർത്താനാകാതെ വിപണി. സെൻസെക്സ് കുത്തനെ താഴേക്ക്. ഐടി സൂചികയിൽ ഇടിവ്. പ്രതിരോധം തീർത്ത് മുന്നേറുന്ന ഓഹരികൾ ഇവയാണ് 
 

Share Market Live 10 01 2023

മുംബൈ: ആഗോയ വിപണിയിലെ സമ്മിശ്ര പ്രതികരണങ്ങളെ തുടർന്ന് ആഭ്യന്തര വിപണി ഇടിഞ്ഞു. ഇന്നലെ നേട്ടത്തിൽ ആരംഭിച്ച വ്യാപാരം നേട്ടത്തിലായിരുന്നു അവസാനിപ്പിച്ചത്. എന്നാൽ ഇന്ന് അത് തുടരാൻ വിപണിക്കായില്ല. പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്‌സ്  400 പോയിന്റിനു മുകളിൽ 60,318 ലെവലിലും നിഫ്റ്റി 100 പോയിന്റ് താഴ്ന്ന് 17,990 ലെവലിലും വ്യാപാരം ആരംഭിച്ചു. 

വിശാലമായ വിപണിയിൽ ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.4 ശതമാനം വരെ ഇടിഞ്ഞു. സെൻസെക്‌സില്‍ ഇന്ന്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, എച്ച്‌ഡിഎഫ്‌സി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, മാരുതി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെക് മഹീന്ദ്ര, ഐടിസി, ഐസിഐസിഐ ബാങ്ക് എന്നിവയാണ്  പിന്നാക്കം നിൽക്കുന്നത്.

മേഖലാപരമായി, നിഫ്റ്റി ഐടി സൂചിക ഒരു ശതമാനത്തിലധികം ഇടിഞ്ഞു, ഇന്നലെ നേട്ടമുണ്ടാക്കിയതിൽ മുൻപന്തിയിൽ ഐടി ഓഹരികളായിരുന്നു. തുടർന്ന് നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക 0.9 ശതമാനം കുറഞ്ഞു. അതേസമയം, നിഫ്റ്റി മെറ്റൽ സൂചിക 0.8 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ നിഫ്റ്റി ഓട്ടോ 0.6 ശതമാനം നേട്ടം കൂട്ടിച്ചേർത്തു.

വ്യക്തിഗത ഓഹരികളിൽ, ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടിസിഎസ് ഡിസംബർ പാദത്തിലെ അറ്റാദായം 11 ശതമാനം വർധിച്ച് 10,846 കോടി രൂപയായി രേഖപ്പെടുത്തിയതിന് ശേഷവും ആദ്യകാല വ്യാപാരത്തിൽ 2 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. ഈ ത്രൈമാസത്തിലെ വരുമാനം 58,229 കോടി രൂപയാണ്.

ഇതിനുപുറമെ, ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരികൾ 5 ശതമാനം ഉയർന്നു. വാഹന നിർമാതാക്കളായ ജാഗ്വാർ ലാൻഡ് റോവറിന്റെ ചില്ലറ വിൽപ്പന 23 സാമ്പത്തിക വർഷത്തിൽ 5.9 ശതമാനം വർധിച്ചു, ഇത് ചിപ്പ് വിതരണത്തിലെ ക്രമാനുഗതമായ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios