Share Market Live: വിപണി ചാഞ്ചാടുന്നു; റിപ്പോ നിരക്ക് വർദ്ധനയിൽ ഉറ്റുനോക്കി നിക്ഷേപകർ

ആർബിഐ എംപിസി റിപ്പോ നിരക്ക് 35 ബിപിഎസ് ഉയർത്തിയതിനാൽ നിഫ്റ്റിയും സെൻസെക്സും നേരിയ തോതിൽ മുന്നേറുന്നു. നേട്ടത്തിലുള്ള ഓഹരികൾ അറിയാം 
 

Share Market Live 07 12 2022

മുംബൈ: ആഭ്യന്തര വിപണി ചാഞ്ചാടുന്നു. പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്‌സ് 20 പോയിന്റ് താഴ്ന്ന് 62,597ലും എൻഎസ്ഇ നിഫ്റ്റി 10 പോയിന്റ് താഴ്ന്ന് 18,630ലുമാണ് വ്യാപാരം നടക്കുന്നത്. ആദ്യ വ്യാപാരത്തിൽ  ബാങ്ക് നിഫ്റ്റി 0.1 ശതമാനം ഉയർന്ന് 43,178 ൽ വ്യാപാരം ആരംഭിച്ചു. 

ആർബിഐ എംപിസി മീറ്റിംഗിൽ ഉറ്റുനോക്കുന്നതിനാൽ നിക്ഷേപകർ പൊതുവെ ജാഗ്രത പുലർത്തി. നിഫ്റ്റി ഐടി സൂചിക ഇന്ന് 0.5 ശതമാനം ഇടിഞ്ഞു.

ഇന്ന് സമാപിക്കുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിലാണ് എല്ലാ കണ്ണുകളും. മൂന്ന് ദിവസത്തെ അവലോകന സെഷൻ അവസാനിച്ചുകഴിഞ്ഞാൽ പണപ്പെരുപ്പം, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ഭയം എന്നിവയ്ക്കിടയിൽ ആർബിഐ എംപിസി കൂടുതൽ റിപ്പോ നിരക്ക് വർദ്ധന പ്രഖ്യാപിക്കുമെന്ന് നിക്ഷേപകർ പ്രതീക്ഷിക്കുന്നു. റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ചു. റിപ്പോ നിരക്ക്  5.9 ശതമാനമായിരുന്നു. ആർബിഐ ഗവർണർ ശക്തികാന്ത ദാസ് സമിതിയുടെ നയ തീരുമാനങ്ങൾ പ്രഖ്യാപിക്കുകയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios