Share Market Live: സൂചികകൾ ഇടിയുന്നു; സെൻസെക്‌സ് 245 പോയിന്റ് താഴേക്ക്
ഓഹരി വിപണിയിൽ ആദ്യ വ്യാപാരത്തിൽ സൂചികകൾ ഇടിഞ്ഞു. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ഇന്ന് നഷ്ടം നേരിടുന്നത് ഈ ഓഹരികളാണ്.
മുംബൈ: ദുർബലമായ ആഗോള സൂചനകൾക്കിടയിൽ ആഭ്യന്തര ഓഹരി വിപണി ഇടിഞ്ഞു. ബാങ്കിംഗ് ഓഹരികൾ ഇടിഞ്ഞത് ഇന്നത്തെ ആരംഭ വ്യാപാരത്തെ തളർത്തി. മുൻനിര സൂചികകളായ ബിഎസ്ഇ സെൻസെക്‌സ് 245.94 പോയിന്റ് അഥവാ 0.42 ശതമാനം ഇടിഞ്ഞ് 57,976.16ലും നിഫ്റ്റി 50 73.60 പോയിന്റ് അഥവാ 0.42 ശതമാനം താഴ്ന്ന് 17,258.20ലുമാണ് വ്യാപാരം ആരംഭിച്ചത്.
നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഐടി സൂചികകൾ ഒഴികെ എല്ലാ മേഖലകളും ആദ്യ വ്യാപാരത്തിൽ ഇടിഞ്ഞു. ബാങ്കിംഗ് ഓഹരികൾ ഇന്ന് ആദ്യ വ്യാപാരത്തിൽ 0.4 ശതമാനത്തിലധികം ഇടിഞ്ഞു. നിഫ്റ്റി സ്മോൾക്യാപ്പ് 100 സൂചിക 0.2 ശതമാനത്തിലധികം ഉയർന്ന് ബെഞ്ച്മാർക്കിനെ മറികടന്നു.
Read Also: വളർത്തു മൃഗങ്ങൾക്കൊപ്പം പറക്കാം; യാത്ര അനുവദിക്കുമെന്ന് ആകാശ എയർ
ബിഎസ്ഇയിൽ ഇന്ന് ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി എന്നീ ഓഹരികൾ ഇടിഞ്ഞു.
രണ്ടാം പാദത്തിലെ വില്പന 18 ശതമാനം വർദ്ധിച്ചുവെന്ന് വ്യക്തമാക്കിയ ശേഷം വ്യക്തിഗത ഓഹരികളിൽ, ടൈറ്റന്റെ ഓഹരികൾ 6 ശതമാനത്തിലധികം ഉയർന്നു. കൂടാതെ, ഗൾഫ് മേഖലകളിൽ വ്യാപാരം വിപുലീകരിക്കുന്നതിനായി ദുബായ് ആസ്ഥാനമായുള്ള ഫാഷൻ കമ്പനിയായ അപ്പാരൽ ഗ്രൂപ്പുമായി കരാറിൽ ഏർപ്പെട്ടതിനെത്തുടർന്ന് നൈക്കയുടെ ഓഹരികൾ ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി.
Read Also: വാട്ട്‌സ്ആപ്പ് ഉണ്ടോ? ബാങ്കിംഗ് സേവനങ്ങൾ നല്കാൻ ഈ ബാങ്കുകൾ തയ്യാർ
രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 82.22 എന്ന നിലയിലേക്ക് എത്തി. റെക്കോർഡ് ഇടിവാണ് ഉണ്ടായത്. 33 പൈസയാണ് ഇന്ന് കുറഞ്ഞത്. ആദ്യമായാണ് ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ 82 എന്ന നിലവാരം മറികടക്കുന്നത്.