Share Market Live: സൂചികകൾ മുന്നേറുന്നു; സെൻസെക്സ് 473 പോയിന്റ് ഉയർന്നു
സെൻസെക്സ, നിഫ്റ്റി സൂചികകൾ ഉയർന്നു. നിക്ഷേപകർ വിപണിയിൽ നിന്നും നേട്ടം കൊയ്യുന്നു. ഇന്ന് വിപണിയിൽ മുന്നേറുന്ന ഓഹരികൾ ഇവയാണ്
മുംബൈ: ആഗോള വിപണികൾ സമ്മിശ്ര പ്രതികരണം നൽകുമ്പോഴും ഇന്ത്യൻ സൂചികകൾ ഇന്ന് മികച്ച തുടക്കം നൽകി. ആഭ്യന്തര സൂചികകളായ സെൻസെക്സ് 473.55 പോയിന്റ് അഥവാ 0.82 ശതമാനം ഉയർന്ന് 58539.02 ലും നിഫ്റ്റി 140 പോയിന്റ് അല്ലെങ്കിൽ 0.81 ശതമാനം ഉയർന്ന് 17414.30 ലും വ്യാപാരം ആരംഭിച്ചു. വിപണിയിൽ ഇന്ന് ഏകദേശം 1732 ഓഹരികൾ മുന്നേറുന്നുണ്ട്. 415 ഓഹരികൾ ഇടിഞ്ഞു, 102 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു.
Read Also: സ്വർണവില കുതിപ്പ് തുടരുന്നു; നാല് ദിനകൊണ്ട് ഉയർന്നത് 1080 രൂപ
വിപണിയിൽ ഇന്ന് ഇൻഫോസിസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടാറ്റ മോട്ടോഴ്‌സ്, കോൾ ഇന്ത്യ, എസ്‌ബിഐ ലൈഫ് ഇൻഷുറൻസ് എന്നിവ നിഫ്റ്റിയിൽ പ്രധാന നേട്ടമുണ്ടാക്കിയപ്പോൾ എച്ച്‌ഡിഎഫ്‌സി, എച്ച്‌യുഎൽ എന്നിവ നഷ്ടത്തിലായി.
നിഫ്റ്റി മിഡ്‌ക്യാപ്പ്, നിഫ്റ്റി സ്‌മോൾക്യാപ്പ് സൂചികകൾ ഒരു ശതമാനത്തിലധികം ഉയർന്നു. മേഖലകൾ പരിശോധിക്കുമ്പോൾ എല്ലാ മേഖലകളും മികച്ച രീതിയിൽ ആരംഭിച്ചു. നിഫ്റ്റി മീഡിയ, നിഫ്റ്റി റിയാലിറ്റി, നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റൽ സൂചികകൾ ഒരു ശതമാനം മുതൽ മൂന്ന് ശതമാനം വരെ ഉയർന്നു.
Read Also: യുപിഐ ഇടപാടുകളിൽ റെക്കോർഡ് വർദ്ധന; 11 ലക്ഷം കോടി കവിഞ്ഞു
ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യം യുഎസ് ഡോളറിനെതിരെ 81.53 എന്ന നിലയിലാണ്. ഇന്നലെ 81.52 ലായിരുന്നു രൂപയുടെ മൂല്യം ഉണ്ടായിരുന്നത്.
വ്യക്തിഗത ഓഹരികളിൽ, സ്പൈസ് ജെറ്റിന്റെ ഓഹരികൾ ആറ് ശതമാനത്തിൽ കൂടുതൽ മുന്നേറി. ഇസിഎൽജിഎസ് സ്കീമിന് കീഴിൽ 1,500 കോടി രൂപ വരെ വായ്പ ലഭ്യമാക്കാൻ കേന്ദ്രം എയർലൈന് അനുമതി നൽകിയതിന് ശേഷമാണ് സ്പൈസ് ജെറ്റിന്റെ ഓഹരി ഉയർന്നത്. അതേസമയം. ആരംഭിച്ചിട്ട് വെറും ഒരാഴ്ച കൊണ്ട് ഗുരുഗ്രാം പ്രോജക്റ്റിലെ എല്ലാ ആഡംബര വീടുകളും വില്പന നടത്തിയതിനാൽ ഡിഎൽഎഫിന്റെ ഓഹരികൾ മൂന്ന് ശതമാനത്തിലധികം ഉയർന്നു.
Read Also: സിംഗപ്പൂരിനെ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് ചേക്കേറാൻ ഫോൺപേ; കാരണം അറിയാം