Share Market Live: വിദേശ നിക്ഷേപം ശക്തമാകുന്നു; സൂചികകൾ നേട്ടത്തിൽ

ചൈനീസ് ലോൺ ആപ്പ് കേസുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് റെയ്ഡ് നടത്തിയ ശേഷം പേടിഎം ഓഹരി 3 ശതമാനം  ഇടിഞ്ഞു.നേട്ടത്തിലുള്ള ഓഹരികൾ അറിയാം 

Share Market Live 05 09 2022

മുംബൈ: വിദേശ നിക്ഷേപം ശക്തമായതോടെ ആഭ്യന്തര ഓഹരി വിപണികൾ നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്സും എൻഎസ്ഇ നിഫ്റ്റിയും  ഏകദേശം അര ശതമാനം ഉയർന്ന് വ്യാപാരം ആരംഭിച്ചു. ബിഎസ്ഇ സെൻസെക്‌സ് 400 പോയിന്റ് ഉയർന്ന് 59,190ലും എൻഎസ്ഇ നിഫ്റ്റി 100 പോയിന്റ് ഉയർന്ന് 17,650ലും എത്തി.

Read Also: വിശ്രമം കഴിഞ്ഞു, സ്വർണവില ഉയർന്നു; വിപണി നിരക്ക് അറിയാം

ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്, റിലയൻസ് ഇൻഡസ്ട്രീസ്, എൻടിപിസി, ആക്‌സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ഓഹരികൾ എസ് ആന്റ് പി ബിഎസ്ഇ സെൻസെക്‌സിൽ നേട്ടത്തിലാണ്.

അതേസമയം, നെസ്‌ലെ ഇന്ത്യ, ഡോ. റെഡ്ഡീസ്, ഹിന്ദുസ്ഥാൻ യുണിലിവർ, എം ആൻഡ് എം, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയവയാണ് സൂചിക നഷ്ടത്തിൽ. 

റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഐടിസി, ആക്‌സിസ് ബാങ്ക് തുടങ്ങിയ സൂചികകളാണ് സൂചികകൾ നേട്ടത്തിലേക്ക് ഉയർത്തിയത്. നിഫ്റ്റി ബാങ്ക് സൂചിക തിങ്കളാഴ്ച 0.6 ശതമാനത്തിലധികം ഉയർന്ന് 39,666 ലെത്തി.ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 0.7 ശതമാനം വരെ ഉയർന്നു. 

Read Also: ഇന്ത്യ 2029 ൽ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും: എസ് ബി ഐ

യുഎസ് ഡോളർ ശക്തമാകവേ സൂചികയിൽ രൂപയുടെ മൂല്യം ഇടിഞ്ഞേക്കാം. എന്നിരുന്നാലും, ആഭ്യന്തര ഇക്വിറ്റി വിപണിയിലെ ശക്തിയും ക്രൂഡ് ഓയിൽ വിലയിൽ തുടരുന്ന ഇടിവും രൂപയെ പിന്തുണച്ചേക്കാം.  

ചൈനീസ് ലോൺ ആപ്പ് കേസുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് റെയ്ഡ് നടത്തിയ ശേഷം പേടിഎം ഓഹരി 3 ശതമാനം  ഇടിഞ്ഞു. കേസിൽപ്പെട്ട വ്യാപാരികളുമായി യാതൊരു ബന്ധവും കമ്പനി നിഷേധിച്ചിട്ടും ഇന്ന് ഓഹരി വില കുത്തനെ ഇടിഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios