Share Market Live: നിക്ഷേപകർ ആവേശത്തിൽ; സെൻസെക്സ് 60,000 കടന്നു

ഒൻപത് മാസത്തിന് ശേഷം 60000 പോയിന്റ് കടന്ന് സെൻസെക്സ്. വിപണിയിൽ നിക്ഷേപകർക്ക് ആവേശം. നേട്ടമുണ്ടാക്കുന്ന ഓഹരികൾ അറിയാം 

Share Market Live 01 11 2022

മുംബൈ: ആഗോള സൂചനകൾ സമ്മിശ്രയപ്പോഴും ആഭ്യന്തര വിപണി ആദ്യ വ്യാപാരത്തിൽ ഉയർന്നു. പ്രധാന സൂചികകളായ നിഫ്റ്റി 100 പോയിൻറ് ഉയർന്ന് 18,150 ലെവലിന് മുകളിൽ വ്യാപാരം നടത്തിയപ്പോൾ ബിഎസ്ഇ സെൻസെക്സ്  450 പോയിൻറിലധികം മുന്നേറി. ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം സെൻസെക്സ്  61,000 പോയിന്റ് തിരിച്ചുപിടിച്ചു.

നിഫ്റ്റി മിഡ്‌ക്യാപ്, സ്‌മോൾകാപ്പ് സൂചികകൾ 0.3 ശതമാനം വരെ ഉയർന്നു. മേഖലകൾ പരിശോധിക്കുമ്പോൾ നിഫ്റ്റി പിഎസ്‌യു ബാങ്ക്, നിഫ്റ്റി ഫാർമ സൂചികകൾ ഒരു  ശതമാനം വരെ ഉയർന്നതോടെ എല്ലാ മേഖലകളും ഉയർന്നു. 

സെൻസ്കസിൽ ഏറ്റവും ഉയർന്നത് എൻടിപിസി, പവർ ഗ്രിഡ്, ഡോ റെഡ്ഡീസ് ലാബ്സ് ഓഹരികളാണ്.ഏറ്റവും സജീവമായ ഓഹരികൾ ആക്സിസ് ബാങ്ക്, നൈകാ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയുടേതാണ്.

സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ്, അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ, ടെക് മഹീന്ദ്ര, യുപിഎൽ, പഞ്ചാബ് നാഷണൽ ബാങ്ക്, എഫ്എസ്എൻ ഇ-കൊമേഴ്സ് വെഞ്ചേഴ്സ് (നൈകാ), കർണാടക ബാങ്ക്, എൽഐസി ഹൗസിങ് ഫിനാൻസ്, ചമ്പൽ ഫെർട്ടിലൈസേഴ്സ് & കെമിക്കൽസ്, ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കമ്പനി, സിഎംഎസ് ഇൻഫോ സിസ്റ്റംസ് , ധനുക അഗ്രിടെക്, ജെകെ ടയർ & ഇൻഡസ്ട്രീസ്, കൻസായി നെറോലാക് പെയിന്റ്‌സ്, മാക്രോടെക് ഡെവലപ്പർമാർ, ടാറ്റ ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ, വരുൺ ബിവറേജസ്, വോൾട്ടാസ്, വേൾപൂൾ ഓഫ് ഇന്ത്യ ഓഹരികൾ മുന്നേറ്റത്തിലാണ്. 

വ്യക്തിഗത ഓഹരികളിൽ ആക്‌സിസ് ബാങ്കിന്റെ ഓഹരികൾ 2.4 ശതമാനം ഇടിഞ്ഞ് 883.80 രൂപയിലെത്തി. വ്യപാരം ആരംഭിക്കുമ്പോൾ നേരിയ മുന്നേറ്റത്തിൽ രൂപ യു എസ് ഡോളറിനെതിരെ പ്രതിരോധം തീർത്തു.  82.77 എന്ന നിലയിൽ നിന്ന് ഡോളറിന് 82.74 എന്ന നിലയിലാണ് ഇന്ത്യൻ രൂപ വ്യാപാരം ആരംഭിച്ചത്
  
 

Latest Videos
Follow Us:
Download App:
  • android
  • ios