Share Market Live: വിപണിയിൽ തളർച്ച; സെൻസെക്സ് 800 പോയിന്റ് ഇടിഞ്ഞു

ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. സൂചികകൾ താഴേക്ക്. ഇന്ന് നേട്ടത്തിലുള്ള ഓഹരികൾ അറിയാം

Share Market Live  01 09 2022

മുംബൈ: ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ. മുൻനിര സൂചികകളായ നിഫ്റ്റി 200 പോയിന്റ് താഴ്ന്ന് 17,550 ലെവലിൽ വ്യാപാരം ആരംഭിച്ചു, ബിഎസ്ഇ സെൻസെക്സ് 800 പോയിന്റ് താഴ്ന്ന് 58,734 ലെവലിൽ വ്യാപാരം ആരംഭിച്ചു.നിഫ്റ്റി സ്‌മോൾക്യാപ്, മിഡ്‌ക്യാപ് സൂചികകൾ  0.5 ശതമാനം വരെ  ഇടിഞ്ഞു. 

നിഫ്റ്റി റിയൽറ്റി ഒഴികെ, എല്ലാ മേഖലാ സൂചികകളും ഇന്ന് തളർച്ച നേരിടുന്നു. നിഫ്റ്റി ഐടിയും നിഫ്റ്റി ബാങ്കും രു ശതമാനത്തിലധികം ഇടിഞ്ഞു. 

ഭാരതി എയർടെൽ, ബജാജ് ഫിൻസെർവ്, അൾട്രാടെക് സിമന്റ്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവ ഇന്ന്  നഷ്ടം കുറയ്ക്കാൻ സൂചികകളെ സഹായിച്ച. അതേസമയം, ഇൻഫോസിസ്, ടിസിഎസ്, റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവനഷ്ടത്തിലാണ്.

Read Also: ആഭ്യന്തര വിമാന നിരക്ക് ഉയരുമോ? വിമാന കമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ ഇന്ന് നീങ്ങും

ടിസിഎസ്, ഇൻഫോസിസ്, എസ്ബിഐ ലൈഫ് ഷെഡ്. ബജാജ് ഫിൻസെർവിനും ഭാരതി എയർടെല്ലിനും വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ നേട്ടമാണ്. 2 ശതമാനം വരെ ഓഹരികൾ ഇന്ന് ഉയർന്നു. 

 വ്യക്തിഗത ഓഹരികളിൽ, അശോക് ലെയ്‌ലാൻഡിന്റെ ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 159 രൂപയിലെത്തി. യുഎഇയിലേക്ക് 1,400 സ്കൂൾ ബസുകൾക്കായി മെഗാ ഓർഡർ നേടിയതിന് ശേഷമാന് ഈ ഉയർച്ച. 

വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചയുടൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 14 പൈസ ഇടിഞ്ഞ് 79.66 ആയി. ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് മാർക്കറ്റിൽ, രൂപ യു എസ് ഡോളറിനെതിരെ 79.55 എന്ന നിരക്കിലാണ് ആരംഭിച്ചതെങ്കിലും താമസിയാതെ ഇടിഞ്ഞു. അവസാന ക്ലോസിനെ അപേക്ഷിച്ച് 14 പൈസയുടെ ഇടിവ് രേഖപ്പെടുത്തി.

Read Also: ഇഎംഐ ഉയരും; നാളെ മുതൽ ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശ നിരക്ക് ഉയരും

ചൊവ്വാഴ്ച, രൂപ രണ്ടാഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കായ 79.52 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഗണേശ ചതുർത്ഥി പ്രമാണിച്ച് ആഭ്യന്തര ഫോറെക്സ് വിപണി ഇന്നലെ.അടച്ചിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios