ഉത്സവ അവധികൾ; ഓഹരി വിപണി നീണ്ട മൂന്ന് ദിവസം വിശ്രമത്തിൽ

ഉത്സവ അവധിയിലേക്ക് പ്രവേശിച്ച് ഓഹരി വിപണി. നീണ്ട മൂന്ന് ദിവസം ആഭ്യന്തര വിപണി അടച്ചിടും. വ്യാപാരികൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യം ഇതാണ്
 

Share Market holidays in festive season 22 10 2022

മുംബൈ: ആഭ്യന്തര ഓഹരി വിപണി നീണ്ട മൂന്ന് ദിവസത്തെ അവധിയിലേക്ക് പ്രവേശിച്ചു. ദുർബലമായ ആഗോള സൂചനകൾക്കിടയിൽ കഴിഞ്ഞ ദിവസങ്ങളിൽ വിപണിയിൽ ചാഞ്ചാട്ടം പ്രകടമായിരുന്നു. ശനി, ഞായർ, തിങ്കൾ തുടങ്ങിയ മൂന്ന് ദിനങ്ങളിൽ ഓഹരി വിപണി അവധിയായിരിക്കും. വരുന്ന ബുധനാഴ്ചയും വിപണി അടച്ചിടും.

ALSO READ: ഇന്ത്യയിൽ 1,661 കോടി നിക്ഷേപിക്കാന്‍ ഫോൺപേ; ലക്ഷ്യം ഡാറ്റാ സെന്റർ നിർമ്മാണം

ദീപാവലി, ദീപാവലി ബലിപ്രതിപ്രദാ, ലക്ഷ്മി പൂജ തുടങ്ങിയ ആഘോഷങ്ങളോട് അനുബന്ധിച്ചാണ് വിപണി അടച്ചിടുന്നത്. ശനി, ഞായർ ഈ ആഴ്ചയിലെ അവധി ദിനങ്ങൾ ആണെങ്കിൽ  ഒക്ടോബർ 24 ന് ദീപാവലിയുടെ അവധിയാണ്. ലക്ഷ്മീപൂജ ദിനത്തിൽ വിപണി അടച്ചിടും. ഒക്ടോബർ 26 ദീപാവലി ബലിപ്രതിപ്രദാ ആഘോഷത്തിന്റെ അവധിയുമാണ്. അതേസമയം നിക്ഷേപകർ/ വ്യാപാരികൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യം ദീപാവലി ദിനത്തിൽ ഒരു മണിക്കൂർ മുഹൂർത് വ്യാപാരത്തിനായി ഒരു മണിക്കൂർ വിപണി തുറക്കും. 

എൻ എസ് ഇ യും ബി എസ് ഇയും  അവധിയാകുന്നതിന് പുറമെ കറൻസി ഡെറിവേറ്റീവ് വിഭാഗത്തിലും പലിശ നിരക്ക് ഡെറിവേറ്റീവ് വിഭാഗത്തിലും വ്യാപാരം നടക്കില്ല എന്നുള്ളത് വ്യാപാരികളും നിക്ഷേപകരും ശ്രദ്ധിക്കേണ്ടതാണ്.  ബി‌എസ്‌ഇ വെബ്‌സൈറ്റിൽ ലഭ്യമായ വിശദാംശങ്ങൾ അനുസരിച്ച്,  "ഇക്വിറ്റി സെഗ്‌മെന്റ്, ഇക്വിറ്റി ഡെറിവേറ്റീവ് സെഗ്‌മെന്റ്, എസ്‌എൽബി സെഗ്‌മെന്റ് എന്നിവയും അവധിയായിരിക്കും. 

ALSO READ: നിക്ഷേപങ്ങൾക്ക് വമ്പൻ പലിശ; "അമൃത് മഹോത്സവ് എഫ്ഡി" ഉത്സവകാല ഓഫറുമായി ഈ ബാങ്ക്

അതേസമയം ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ സൂചികകൾ നിരാശപ്പെടുത്തിയില്ല. ബിഎസ്ഇ സെൻസെക്‌സ് ഇന്നലെ 104.25 പോയിന്റ് അഥവാ 0.18 ശതമാനം ഉയർന്ന് 59,307.15 ലും നിഫ്റ്റി 2 പോയിന്റ് അഥവാ 0.07 ശതമാനം ഉയർന്ന് 17,576 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇന്നലെ ഉയർന്നിരുന്നു.  82.6750 എന്ന നിലയിലാണ് ഇന്നലെ രൂപയുടെ വിനിമയ നിരക്ക്. 

Latest Videos
Follow Us:
Download App:
  • android
  • ios