ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം, നേട്ടം കൈവരിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര
ബി എസ് ഇ മിഡ് ക്യാപ്പ്, സ്മോൾക്യാപ്പ് സൂചികകൾ അര ശതമാനം ഉയർന്നു.
മുംബൈ: ബിഎസ്ഇ സെൻസെക്സ് 370 പോയിന്റ് അഥവാ 0.8 ശതമാനം ഉയർന്ന് 46,640 ലെവലിൽ എത്തി. വിശാലമായ നിഫ്റ്റി 50 സൂചിക 13,650 മാർക്ക് മറികടന്നു മുന്നേറി. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓഹരികൾ മൂന്ന് ശതമാനം ഉയർന്ന് സെൻസെക്സിലെ നേട്ടക്കാരിൽ ഒന്നാമനായി. ഒഎൻജിസി (2% നേട്ടം), ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ (മൂന്ന് ഓഹരികളും 1% നേട്ടം) എന്നിവയാണ് മറ്റ് മികച്ച പ്രകടനം കാഴ്ചവച്ച ഓഹരികൾ.
നിഫ്റ്റി പി എസ് യു ബാങ്ക് സൂചിക ഒഴികെയുള്ള എല്ലാ നിഫ്റ്റി മേഖലാ സൂചികകളും നേട്ടത്തിലാണ്. നിഫ്റ്റി മെറ്റൽ സൂചികയുടെ നേതൃത്വത്തിലാണ് ഈ മുന്നേറ്റം, ഒരു ശതമാനമാണ് നേട്ടം.
വിശാലമായ വിപണികളിൽ, എസ് ആന്റ് പി ബി എസ് ഇ മിഡ് ക്യാപ്പ്, സ്മോൾക്യാപ്പ് സൂചികകൾ അര ശതമാനം ഉയർന്നു.