ഇത് വന്‍ കുതിപ്പ്, സെന്‍സെക്സും നിഫ്റ്റിയും ഉയരത്തില്‍: തിങ്കളാഴ്ച വ്യാപാരത്തില്‍ കുതിച്ചുകയറി ഓഹരികള്‍
ബിഎസ്ഇയിലെ മിഡ് ക്യാപ് ഓഹരി സൂചിക 2.4 ശതമാനം ഉയര്‍ന്നു. സ്മോള്‍ ക്യാപ് ഓഹരികളുടെ മുന്നേറ്റം 1.7 ശതമാനമാണ്.
മുംബൈ: മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 1,200 പോയിന്‍റ് ഉയര്‍ന്ന് 39,230 ല്‍ വ്യാപാരം പുരോഗമിക്കുന്നു. മുന്നേറ്റം 3.2 ശതമാനമാണ്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും മുന്നേറ്റം പ്രകടമാണ്. നിഫ്റ്റി 50 358 പോയിന്‍റ് ഉയര്‍ന്ന് 11,632 ലാണിപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്. നേട്ടം 3.18 ശതമാനത്തിന്‍റേതാണ്.
ബിഎസ്ഇയിലെ മിഡ് ക്യാപ് ഓഹരി സൂചിക 2.4 ശതമാനം ഉയര്‍ന്നു. സ്മോള്‍ ക്യാപ് ഓഹരികളുടെ മുന്നേറ്റം 1.7 ശതമാനമാണ്. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കോര്‍പ്പറേറ്റ് നികുതി ഇളവുകള്‍ അടക്കമുളള നടപടികളാണ് പ്രധാനമായും നേട്ടത്തിന് കാരണമായത്.