Stock Market: തുടർച്ചയായ നഷ്ടത്തിന് ശേഷം ഇന്ത്യൻ ഓഹരി സൂചികകൾ നേട്ടത്തിൽ

ഏഴു മാസത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയ്ക്കായിരുന്നു ഇന്നലെ വിപണികള്‍ സാക്ഷ്യം വഹിച്ചത്. ഇന്ന് രാവിലെ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും ഉച്ചയോടെ നേട്ടംതിരിച്ചുപിടിച്ചു

Sensex snaps losing streak end with gains Nifty resistance placed near 17600

മുംബൈ: ഇന്നലത്തെ വൻ തകർച്ചയിൽ നിന്ന് നേരിയതോതിൽ തിരിച്ചുകയറി ഓഹരി വിപണി. തുടർച്ചയായ നാല് ദിവസങ്ങളിലെ നഷ്ടത്തിനാണ് ഇതോടെ വിരാമമായത്. നിഫ്റ്റി 17500ന് മുകളിലെത്തി. സെന്‍സെക്‌സ് 198.44 പോയിന്റ് നേട്ടത്തില്‍ 58664.33 ലും നിഫ്റ്റി  86.80 പോയിന്റ് ഉയര്‍ന്ന് 17503.35 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടര്‍ച്ചയായി നാലു സെക്ഷനുകളില്‍ നഷ്ടം തുടര്‍ന്ന ശേഷമാണ് സൂചികകള്‍ നേട്ടത്തിലെത്തിയത്.

ഏഴു മാസത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയ്ക്കായിരുന്നു ഇന്നലെ വിപണികള്‍ സാക്ഷ്യം വഹിച്ചത്. ഇന്ന് രാവിലെ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും ഉച്ചയോടെ നേട്ടംതിരിച്ചുപിടിച്ചു. സെൻസെക്‌സ് 57718 വരെ താഴ്ന്ന ശേഷമാണ് 58835 ലേക്ക് ഉയർന്നത്. എണ്ണ, വാതകം, സാമ്പത്തികം, ലോഹം എന്നീ സെക്ടറുകളിൽ നിന്നുള്ള ഓഹരികളാണ് ഓഹരി സൂചികകളെ തുടർച്ചയായ ഇടിവിൽ നിന്ന് നേട്ടത്തിലേക്ക് തിരിച്ചെത്തിച്ചത്.

ഇന്നലെ തകര്‍ന്നടിഞ്ഞ പേടിഎം ഓഹരികള്‍ ഇന്ന് 10 ശതമാനത്തോളം തിരിച്ചുവരവ് നടത്തി. രാജ്യാന്തര വിപണികളുടെ ഉണര്‍വാണ് പ്രാദേശിക വിപണികള്‍ക്കു നേട്ടമായത്. നാളുകള്‍ക്കു ശേഷം വിദേശനിക്ഷേപകര്‍ തിരിച്ചെത്തിയതും നേട്ടമായി. യൂറോപ്പിൽ കൊവിഡ് കേസുകള്‍ വര്‍ധിച്ചതും ഓസ്‌ട്രേലിയ ലോക്ക്ഡൗണ്‍ നടപടികളിലേക്ക് കടന്നതും തിരിച്ചടിയായി.

എയർടെലും വൊഡഫോണും അടക്കം ടെലികോം കമ്പനികളുടെ നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനവും ഓഹരി വിപണിയുടെ നേട്ടത്തിന് കാരണമായി. സൗദി അരാംകോ കരാര്‍ പരാജയത്തെ തുടർന്ന് ഇന്നലെ നഷ്ടത്തിലേക്ക് നീങ്ങിയ റിലയന്‍സ് ഓഹരികള്‍ ഇന്ന് കരുത്താർജ്ജിച്ചു. 

സെൻസെക്‌സ് ഓഹരികളിൽ, പവർഗ്രിഡ് കോർപറേഷനും എൻടിപിസിയുമാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, സൺ ഫാർമ, ബജാജ് ഫിൻസർവ്, എൽആൻഡ്ടി, എസ്ബിഐ തുടങ്ങിയ ഓഹരികളും ഉയർന്നു. ഇൻഡസിൻഡ് ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടമുണ്ടാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios