ആഗോള എണ്ണവില ചതിച്ചു; ഓഹരി വിപണിയില്‍ ഇടിവ്

എണ്ണ കമ്പനികള്‍ക്കാണ് ഇന്ന് കൂടുതല്‍ നഷ്ടം വന്നത്. സൗദിയിലെ ആരാകോം എണ്ണ പാടങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടന്നത് ആഗോള എണ്ണവില വര്‍ദ്ധിപ്പിച്ചിരുന്നു. 

Sensex falls by 262 points, oil marketing firms worst hit after Saudi attack

മുംബൈ: ആഗോള എണ്ണവില വര്‍ദ്ധിച്ചതോടെ രാജ്യത്തെ ഓഹരി വിപണികള്‍ നഷ്ടത്തില്‍ അടച്ചു. തിങ്കളാഴ്ച വ്യാപരം അവസാനിക്കുമ്പോള്‍ ബോംബെ സ്റ്റോക്ക് എക്സേഞ്ചിലെ സെന്‍സെക്സ് സൂചിക 262 പൊയന്‍റ് താഴ്ന്ന് 37,123 വ്യാപാരം അവസാനിപ്പിച്ചു. ദേശീയ ഓഹരി വിപണിയില്‍ നിഫ്റ്റി സൂചിക 50 പൊയന്‍റ് താഴ്ന്ന്  11,004ല്‍ വ്യാപാരം അവസാനിപ്പിച്ചു.

എണ്ണ കമ്പനികള്‍ക്കാണ് ഇന്ന് കൂടുതല്‍ നഷ്ടം വന്നത്. സൗദിയിലെ ആരാകോം എണ്ണ പാടങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടന്നത് ആഗോള എണ്ണവില വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ സൗദിക്കെതിരായ ആക്രമണത്തില്‍ അമേരിക്ക ഇറാനെ കുറ്റപ്പെടുത്തിയതും വിപണിയെ ബാധിച്ചു. 

ഇതിന് പുറമേ സാമ്പത്തിക സേവന കമ്പനികള്‍, മെറ്റല്‍, ബാങ്ക് ഓഹരികള്‍ എല്ലാം തന്നെ മോശം പ്രകടനമാണ് കാഴ്ചവച്ചത്. ഐടി, മാധ്യമ, ഫാര്‍മ ഓഹരികള്‍ നേട്ടം കൈവരിച്ചു. അതേ സമയം ക്രൂഡ് വില അന്താരാഷ്ട്ര വിപണിയില്‍ വര്‍ദ്ധിക്കുന്നത് രൂപയുടെ മൂല്യത്തിന് ഭീഷണിയാകും എന്നാണ് വിദഗ്ധര്‍ പറയുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios