വീണ്ടും റെക്കോർഡ് കുതിപ്പ്: സെൻസെക്സ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യാപാര നേട്ടത്തിൽ

വിശാലമായ വിപണികളിൽ ബി എസ് ഇ മിഡ് ക്യാപ്പ്, സ്മോൾക്യാപ്പ് സൂചികകൾ അര ശതമാനം ഉയർന്നു.


 

Sensex cross 52K mark

മുംബൈ: തിങ്കളാഴ്ച വ്യാപാരത്തിൽ ഇന്ത്യൻ വിപണികൾ പുതിയ റെക്കോർഡ് ഉയരത്തിലേക്ക് കുതിപ്പ് ന‌ടത്തി. തലക്കെട്ട് സൂചികകളിൽ, ബിഎസ്ഇ സെൻസെക്സ് ചരിത്രത്തിൽ ആദ്യമായി 52,000 മാർക്കിലേക്ക് ഉയർന്നു, 550 പോയിൻറ് ഉയർന്ന് 52,100 ലാണ് വ്യാപാരം നടക്കുന്നത്. വിശാലമായ നിഫ്റ്റി 50 സൂചിക 15,300 ന് മുകളിലാണ്. 

ഇൻഡസ് ഇൻഡ് ബാങ്ക് ബാങ്കാണ് (2 ശതമാനം വർധന) സെൻസെക്സിലെ മികച്ച മുന്നേറ്റം നടത്തിയ ഓഹരി. കോട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ എന്നിവയെല്ലാം ഒരു ശതമാനം നേട്ടത്തിലാണ്.

നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചികയുടെ നേതൃത്വത്തിൽ നിഫ്റ്റി മേഖലാ സൂചികകൾ 1.7 ശതമാനം നേട്ടത്തിലാണ്. വിശാലമായ വിപണികളിൽ ബി എസ് ഇ മിഡ് ക്യാപ്പ്, സ്മോൾക്യാപ്പ് സൂചികകൾ അര ശതമാനം ഉയർന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios