മിന്നുന്ന പ്രകടനം കാഴ്ചവെച്ച് സെൻസെക്സും നിഫ്റ്റിയും; വിപണിയിൽ വൻ തിരിച്ചുവരവ്
സെൻസെക്സ് 831.53 പോയിന്റ് കുതിച്ച് 60138.46 ലും നിഫ്റ്റി 258 പോയിന്റ് ഉയര്‍ന്ന് 17929.65 ലും ക്ലോസ് ചെയ്തു
മുംബൈ: വിപണിയിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് ഓഹരി സൂചികകൾ. കഴിഞ്ഞ ആഴ്ചയിലെ നഷ്ടത്തിൽ നിന്ന് കരകയറുന്ന പ്രകടനാണ് ഇന്ന് സൂചികകളിൽ ഉണ്ടായത്. ഇന്ന് സെൻസെക്സ് 831.53 പോയിന്റ് കുതിച്ച് 60138.46 ലും നിഫ്റ്റി 258 പോയിന്റ് ഉയര്‍ന്ന് 17929.65 ലും ക്ലോസ് ചെയ്തു. നിഫ്റ്റി 18000 ത്തിന് തൊട്ടടുത്ത് നിൽക്കുന്നത് നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ട്.
ബിഎസ്ഇയിൽ ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, എച്ച്.സി.എല്‍. ടെക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര, കോട്ടക് ബാങ്ക്, ഇന്‍ഫോസിസ്, എച്ച്.ഡി.എഫ്.സി, അള്‍ട്രാടെക് സിമെന്റ്, ടി.സി.എസ്, എച്ച്.ഡി.എഫ്.സി. ബാങ്ക്, മാരുതി, ആക്സിസ് ബാങ്ക്, ടൈറ്റാന്‍, ഡോ. റെഡ്ഡീസ് ലാബ്, എസ്.ബി.ഐ.എന്‍, പവര്‍ഗ്രിഡ്, എല്‍ ആന്‍ഡ് ടി, എസ്.ബി.ഐ.എന്‍, ഏഷ്യന്‍ പെയിന്റ്സ്, ഐ.ടി.സി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എന്‍.ടി.പി.സി, സണ്‍ഫാര്‍മ, ഐ.സി.ഐ.സി.ഐ. ബാങ്ക്, ബജാജ് ഓട്ടോ ഓഹരികള്‍ നേട്ടമുണ്ടാക്കി.
ഒക്ടോബറിലെ പിഎംഐ സൂചികകള്‍ക്കായി കാത്തിരിക്കുകയാണ് നിക്ഷേപകർ. എച്ച്ഡിഎഫ്‌സി, ഐആര്‍സിടിസി, ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ കമ്പനികളും വരുമാന കണക്കുകള്‍ പുറത്തുവരാനിരിക്കേ വിപണികളെ സ്വാധീനിച്ചു. രാകേഷ് ജുന്‍ജുന്‍വാല അടുത്തിടെ തെരഞ്ഞെടുത്ത സെയില്‍ ഓഹരികള്‍ പ്രവര്‍ത്തനഫലങ്ങളുടെ പിന്‍ബലത്തില്‍ 13 ശതമാനമാണ് ഇന്നു കുതിച്ചത്. ലാഭമെടുപ്പ് നടന്നതിനെ തുടർന്ന് ഒമ്പതു ശതമനം നേട്ടത്തിൽ 125.20 സെയിൽ വ്യാപാരം അവസാനിപ്പിച്ചത്.