കിഷോർ ബിയാനിക്കെതിരായ സെബി വിലക്ക് റിലയൻസ് ഇടപാടിനെ ബാധിക്കില്ലെന്ന് ഫ്യൂച്ചർ ഗ്രൂപ്പ്

കഴിഞ്ഞ ദിവസമാണ് സെബി കിഷോർ ബിയാനി അടക്കമുള്ള നിക്ഷേപകർക്കെതിരെ വിലക്കേർപ്പെടുത്തിയത്. 

sebi ban on kishore biyani

മുംബൈ: തങ്ങളുടെ ചെയർപേഴ്സൺ കിഷോർ ബിയാനി അടക്കമുള്ള ചിലർക്കെതിരെ സെബി ഏർപ്പെടുത്തിയ വിലക്ക് റിലയൻസുമായുള്ള 24,713 കോടി രൂപയുടെ ഇടപാടിനെ ബാധിക്കില്ലെന്ന് ഫ്യൂച്ചർ ഗ്രൂപ്പ്. കിഷോർ ബിയാനി അടക്കമുള്ളവർ സെബിയുടെ വിലക്ക് മറികടക്കാൻ അപ്പീൽ നൽകും.

കഴിഞ്ഞ ദിവസമാണ് സെബി കിഷോർ ബിയാനി അടക്കമുള്ള നിക്ഷേപകർക്കെതിരെ വിലക്കേർപ്പെടുത്തിയത്. ഒരു വർഷത്തേക്കാണ് വിലക്ക്. കിഷോർ ബിയാനിക്കും അനിൽ ബിയാനിക്കും ഫ്യൂചർ കോർപറേറ്റ് റിസോഴ്സസിനുമെതിരെ ഒരു കോടി രൂപ വീതം പിഴയൊടുക്കാനും വിധിച്ചിട്ടുണ്ട്. 

ഫ്യൂച്ചർ ഗ്രൂപ്പിനെ റിലയൻസ് ഇന്റസ്ട്രീസിന് വിൽക്കാനുള്ള നീക്കത്തിനെതിരെ ആമസോണുമായി നിയമപോരാട്ടം നടക്കുന്നതിനിടെയാണ് കിഷോർ ബിയാനിക്കും കൂട്ടർക്കുമെതിരെ സെബിയുടെ വിലക്ക് വന്നത്. ഇൻസൈഡർ ട്രേഡിങുമായി ബന്ധപ്പെട്ടാണ് വിലക്കെങ്കിലും ഇത് ബിയാനിക്ക് വലിയ തിരിച്ചടിയായി മാറി.

ഫ്യൂച്ചർ റീടെയ്ൽ ലിമിറ്റഡിൽ 7.3 ശതമാനം ഓഹരിയുള്ള ഫ്യൂചർ കൂപ്പൺസ് ലിമിറ്റഡ് എന്ന സഹോദര സ്ഥാപനത്തിന്റെ 49 ശതമാനം ഓഹരി 2019 ഓഗസ്റ്റ് മാസത്തിൽ ആമസോണിന് കിഷോർ ബിയാനി വിറ്റിരുന്നു. ഈ കരാർ പ്രകാരം ആമസോണിന്റെ താത്പര്യത്തെ മറികടന്ന് ഫ്യൂച്ചർ ഗ്രൂപ്പിന് തങ്ങളുടെ സ്ഥാപനം റിലയൻസിന് വിൽക്കാനാവില്ലെന്നാണ് ആമസോണിന്റെ വാദം. 

Latest Videos
Follow Us:
Download App:
  • android
  • ios