മ്യൂച്വൽ ഫണ്ട് പുതിയ സ്കീമുകൾ ആരംഭിക്കുന്നതിന് സെബിയുടെ വിലക്ക്

നിക്ഷേപകരുടെ പണം നഷ്ടപ്പെടുന്നില്ലെന്നു ഉറപ്പുവരുത്താൻ വേണ്ടിയാണു സെബി ഇത്തരത്തിലൊരു നയം സ്വീകരിച്ചത്

SEBI ban new Mutual fund schemes

മുംബൈ: മ്യൂച്വൽ ഫണ്ട് സ്കീമുകൾ ആരംഭിക്കുന്നത്തിന് ജൂലൈ ഒന്ന് വരെ താത്കാലിക വിലക്ക് ഏർപ്പെടുത്തി. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയാണ് (സെബി) നടപടി എടുത്തത്. പൂൾ അക്കൗണ്ടുകളുടെ ഉപയോഗം നിർത്തുന്നത് വരെ പുതിയ മ്യൂച്വൽ ഫണ്ട് സ്കീമുകൾ വിലക്കുകയാണെന്ന് സെബി വ്യക്തമാക്കി. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഓഫ് ഇന്ത്യയ്ക്കാണ് സെബി കത്തയച്ചിരിക്കുന്നത്.. 

നിക്ഷേപകരുടെ പണം വിതരണക്കാരോ ഓൺലൈൻ പ്ലാറ്റ്‌ഫോമോ ബ്രോക്കർമാരോ ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസറോ ഒരു ബാങ്ക് അക്കൗണ്ടിൽ ശേഖരിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സെബി മ്യൂച്വൽ ഫണ്ട് ഹൗസുകളോട് ആവശ്യപ്പെട്ടിരുന്നു. നിക്ഷേപകരുടെ പണം നഷ്ടപ്പെടുന്നില്ലെന്നു ഉറപ്പുവരുത്താൻ വേണ്ടിയാണു സെബി ഇത്തരത്തിലൊരു നയം സ്വീകരിച്ചത്. 

പൂൾ അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുന്നത് വരെ പുതിയ സ്കീമുകൾ പ്രഖ്യാപിക്കരുത് എന്നാണ് സെബിയുടെ നിർദേശം. 2022 ഏപ്രിൽ 1 മുതൽ ഇത് നടപ്പിലാക്കാൻ റെഗുലേറ്റർ മ്യൂച്വൽ ഫണ്ട് ഹൗസുകൾക്ക് സെബി നിർദേശം നൽകിയിട്ടുണ്ട്. അതേസമയം ഓഹരി വില്പനയും വിതരണ വ്യവസായവും ചില ബദൽ സംവിധാനങ്ങൾ നടപ്പിലാക്കുന്നതിന്റെ തിരക്കിലായതിനാൽ സമയപരിധി നീട്ടി നൽകണമെന്ന് എ എം എഫ് ഐ സെബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios