എട്ടായിരം കോടി സമാഹരിക്കാൻ എസ്ബിഐക്ക് ഓഹരി ഉടമകളുടെ അനുമതി

പബ്ലിക് ഇഷ്യു, റൈറ്റ് ഇഷ്യു, പ്രിഫറൻഷ്യൽ ഇഷ്യു, ക്യുഐപി, പ്രൈവറ്റ് പ്ലേസ്മെന്റ് എന്നീ മാർഗങ്ങളിലൂടെയോ അല്ലെങ്കിൽ മറ്റേതെങ്കിലും അംഗീകൃത വഴികളിലൂടെയോ ധനസമാഹരണം നടത്താമെന്നും റെഗുലേറ്ററി ഫയലിങിൽ വ്യക്തമാക്കിയിട്ടുണ്ട്.

sbi investment plan

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് എട്ടായിരം കോടി രൂപ നിക്ഷേപം സമാഹരിക്കാൻ ഓഹരി ഉടമകളുടെ അനുമതി. ശനിയാഴ്ച ചേർന്ന പ്രത്യേക ജനറൽ ബോഡി യോഗത്തിലാണ് അനുമതി ലഭിച്ചതെന്ന് ബാങ്ക് സമർപ്പിച്ച റെഗുലേറ്ററി ഫയലിങിൽ അറിയിച്ചു.

ഇക്വിറ്റി ഷെയർ അല്ലെങ്കിൽ ടയർ 1, ടയർ 2 ബോണ്ടുകളിലൂടെ മൂലധനം സമാഹരിക്കാനാണ് ശ്രമം. കൊവിഡിനെ തുടർന്നുണ്ടായ തിരിച്ചടി മറികടക്കാൻ മൂലധന സമാഹരണം നടത്താൻ നിരവധി ബാങ്കുകൾ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തീരുമാനം. 

പബ്ലിക് ഇഷ്യു, റൈറ്റ് ഇഷ്യു, പ്രിഫറൻഷ്യൽ ഇഷ്യു, ക്യുഐപി, പ്രൈവറ്റ് പ്ലേസ്മെന്റ് എന്നീ മാർഗങ്ങളിലൂടെയോ അല്ലെങ്കിൽ മറ്റേതെങ്കിലും അംഗീകൃത വഴികളിലൂടെയോ ധനസമാഹരണം നടത്താമെന്നും റെഗുലേറ്ററി ഫയലിങിൽ വ്യക്തമാക്കിയിട്ടുണ്ട്.
 
Latest Videos
Follow Us:
Download App:
  • android
  • ios