രൂപയുടെ മൂല്യം ഉയർന്നു: 12,000 മാർക്കിന് മുകളിലേക്ക് ഉയർന്ന് നിഫ്റ്റി 50; 127 കമ്പനികളുടെ പ്രവർത്തനഫലം ഇന്ന്

ബെർജർ പെയിന്റ്സ്, ഇമാമി, ഗോഡ്രെജ് കൺസ്യൂമർ പ്രോഡക്ട്സ് എന്നിവയുൾപ്പെടെ 127 കമ്പനികൾ ഇന്ന് രണ്ടാം പാദ പ്രവർത്തന ഫലം പ്രഖ്യാപിക്കും.

rupee gains detailed early trade report 05 nov 2020

മുംബൈ: ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ വിജയത്തിലേക്ക് അടുക്കുന്നുവെന്ന റിപ്പോർട്ടുകളും ആഗോള വിപണികളിലെ അനുകൂലമായ സൂചനകളെയും തുടർന്ന് വ്യാഴാഴ്ച ഇന്ത്യൻ വിപണികൾ ഒരു ശതമാനത്തിലധികം മുന്നേറ്റം നടത്തി. ഇന്ത്യൻ കോർപ്പറേറ്റുകളുടെയും ബാങ്കുകളുടെയും നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലെ മെച്ചപ്പെട്ട പ്രവർത്തന ഫലങ്ങളും വിപണിയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. 

ബിഎസ്ഇ സെൻസെക്സ് 41,144 ലെവലിൽ 500 പോയിന്റ് നേട്ടത്തിലേക്ക് ഉയർന്നപ്പോൾ, നിഫ്റ്റി 50 സൂചിക 2020 ഒക്ടോബർ 21 ന് ശേഷം ആദ്യമായി 12,000 മാർക്കിന് മുകളിലെത്തി. നിഫ്റ്റി 50 സൂചിക 12,050 ലെവലിനു മുകളിലേക്ക് ഉയർന്നു, ഇത് എട്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിപണി നിലവാരമാണ്. 

വ്യക്തിഗത ഓഹരികളിൽ, നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദ ഫലങ്ങൾ പുറത്തുവന്നതിനെ തുടർന്ന് എസ്ബിഐ ഓഹരികൾ ആറ് ശതമാനത്തിലധികം ഉയർന്നു. സെൻസെക്സിലെ നേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതെത്താൻ എസ്ബിഐയെ ഈ മുന്നേറ്റം സഹായിച്ചു. എച്ച്സിഎൽ ടെക് (4 ശതമാനം വർധന), ടെക് മഹീന്ദ്ര, ഇൻഫോസിസ് (രണ്ട് ശതമാനം വീതം ഉയർന്നു) എന്നിവയും നേട്ടമുണ്ടാക്കി.

നിഫ്റ്റി സെക്ടറൽ സൂചികകളെല്ലാം മികച്ച വ്യാപാര നേട്ടത്തിലാണ്. നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചിക മൂന്ന് ശതമാനം ഉയർന്നു.

വിശാലമായ വിപണികളും ഉയർന്നു, എസ് ആന്റ് പി ബിഎസ്ഇ മിഡ് ക്യാപ്പ്, സ്മോൾക്യാപ്പ് സൂചികകൾ 0.8 ശതമാനം നേട്ടത്തിലാണ്.
 
ഇന്നത്തെ ഫലങ്ങൾ

ബെർജർ പെയിന്റ്സ്, ഇമാമി, ഗോഡ്രെജ് കൺസ്യൂമർ പ്രോഡക്ട്സ് എന്നിവയുൾപ്പെടെ 127 കമ്പനികൾ ഇന്ന് രണ്ടാം പാദ പ്രവർത്തന ഫലം പ്രഖ്യാപിക്കും.

ബുധനാഴ്ചത്തെ 74.74 എന്ന ക്ലോസിം​ഗ് നിരക്കിൽ നിന്ന് യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇന്ന് 74.34 എന്ന നിലവാരത്തിലേക്ക് ഉയർന്നു. 
 

Latest Videos
Follow Us:
Download App:
  • android
  • ios