രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്; അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ ഭാവി എന്താകും?

സൗദി അറേബ്യയിലെ സൈനിക താവളങ്ങൾക്കും ഊർജ്ജ ഉല്‍പാദന മേഖലയ്ക്കും സമീപം മിസൈൽ ആക്രമണം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞതനുസരിച്ച് വെള്ളിയാഴ്ച മുതൽ ക്രൂഡ് നിരക്ക് ആറ് ശതമാനം ഉയർന്നു. ലണ്ടനിൽ ബാരലിന് 70 ഡോളറിന് മുകളിലാണ് വ്യാപാരം നടക്കുന്നത്. 
 

rupee fall against US dollar due to US-Iran standoff

അമേരിക്ക- ഇറാന്‍ സംഘര്‍ഷങ്ങള്‍ വലിയ പ്രതിസന്ധിയാണ് ഇന്ത്യന്‍ രൂപയ്ക്ക് സൃഷ്ടിക്കുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യന്‍ നാണയത്തിന്‍റെ മൂല്യം ഡോളറിനെതിരെ 72.08 എന്ന നിലയിലേക്ക് ഇടിഞ്ഞിട്ടുണ്ട്. രൂപയുടെ മൂല്യം അടുത്ത ദിവസങ്ങളില്‍ തന്നെ ഡോളറിനെതിരെ 73 എന്ന നിലയിലേക്ക് ഇടിഞ്ഞേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചന. 

"നിലവില്‍ അന്താരാഷ്ട്ര തലത്തില്‍ ഉടലെടുത്തിരിക്കുന്ന അമേരിക്ക -ഇറാന്‍ സംഘര്‍ഷങ്ങളാണ് രൂപയുടെ മൂല്യത്തില്‍ തളര്‍ച്ചയ്ക്ക് കാരണം. അമേരിക്ക- ഇറാന്‍ സംഘര്‍ഷങ്ങള്‍ സൈനികമായ ഏറ്റുമുട്ടലിലേക്ക് പോകാതിരുന്നാല്‍ പോലും രൂപയുടെ മൂല്യം 72.50 എന്ന താഴ്ന്ന നിലയിലേക്ക് എത്തും. എന്നാല്‍, സംഘര്‍ഷം പരിധി ലംഘിച്ചാല്‍ പ്രതിസന്ധി രൂക്ഷമാകും" കൊട്ടക് സെക്യൂരിറ്റീസ് റിസര്‍ച്ച് അനലിസ്റ്റായ അനിന്ത്യ ബാനര്‍ജി അഭിപ്രായപ്പെട്ടു. 

എന്നാൽ, ഇറാനെതിരെ ഉപരോധം കടുപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ പ്രസ്താവനയും ഡ്രോൺ ആക്രമണത്തിനെതിരെ ഇറാന്റെ പ്രതികാരം ചെയ്യാനും തീരുമാനിച്ചാല്‍ രൂപയുടെ നില വീണ്ടും പരുങ്ങലിലാകും. ഇതോടെ വീണ്ടും രൂപയുടെ മൂല്യത്തില്‍ 50 പൈസ കുറഞ്ഞ് 60 പൈസയായി കുറഞ്ഞ് 73 ന് മുകളിലേക്ക് മൂല്യം ഇടിഞ്ഞേക്കാം. 

75 ലേക്ക് ഇടിയുമോ രൂപ ?

ആകെ ക്രൂഡ് ആവശ്യകതയുടെ 83.7 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. അതിനാല്‍ തന്നെ ക്രൂഡ് വില നിയന്ത്രണങ്ങള്‍ക്കപ്പുറത്തേക്ക് പോയാല്‍ രൂപയ്ക്ക് വന്‍ തകര്‍ച്ച നേരിടേണ്ടി വരും. രൂപയുടെ നിരക്ക് ഡോളറിനെതിരെ 75 ലേക്ക് ഇടിയാനും സാധ്യതയുണ്ട്. നിലവില്‍ ക്രൂഡ് നിരക്ക് ലണ്ടന്‍ മാര്‍ക്കറ്റില്‍ ബാരലിന് 70 ഡോളര്‍ വരെ വര്‍ധിച്ചു. 

rupee fall against US dollar due to US-Iran standoff

മിഡിൽ ഈസ്റ്റിലെ പിരിമുറുക്കം എണ്ണ ഇറക്കുമതി ചെയ്യുന്ന എല്ലാ രാജ്യങ്ങളിലും നേരിട്ട് സ്വാധീനം ചെലുത്തുമെന്നും ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിന് മുകളിൽ നിലനിർത്തുന്നുണ്ടെങ്കിൽ അത് ദേശീയതലത്തിൽ നേരിട്ട് സ്വാധീനം ചെലുത്തുമെന്നും മോത്തിലാൽ ഓസ്വാൾ കമ്മോഡിറ്റീസിലെ റിസർച്ച് അനലിസ്റ്റ് അമിത് സജേജ പറഞ്ഞു. "ഈ പിരിമുറുക്കം ഇറാൻ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും" എല്ലാം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

സൗദി അറേബ്യയിലെ സൈനിക താവളങ്ങൾക്കും ഊർജ്ജ ഉല്‍പാദന മേഖലയ്ക്കും സമീപം മിസൈൽ ആക്രമണം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞതനുസരിച്ച് വെള്ളിയാഴ്ച മുതൽ ക്രൂഡ് നിരക്ക് ആറ് ശതമാനം ഉയർന്നു. ലണ്ടനിൽ ബാരലിന് 70 ഡോളറിന് മുകളിലാണ് വ്യാപാരം നടക്കുന്നത്. 

മാർച്ച് സെറ്റിൽമെന്റിനുള്ള ബ്രെന്റ് 2.2 ശതമാനം അഥവാ 1.51 ഡോളർ ഉയർന്ന് ഐസിഇ ഫ്യൂച്ചേഴ്സ് യൂറോപ്പിൽ 70.11 ഡോളറിലെത്തി, സിംഗപ്പൂരിൽ രാവിലെ 9:11 ന് 70.04 ഡോളറിലാണ് ക്രൂഡ് നിരക്ക്. സെപ്റ്റംബർ 16 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണിപ്പോള്‍ ക്രൂഡ്. ഡബ്ല്യൂടിഐ (വെസ്റ്റ് ടെക്സാസ് ഇന്‍റര്‍മീഡിയേറ്റ്) ക്രൂഡ് കഴിഞ്ഞ ഫെബ്രുവരിയിലെ നിരക്കിനെക്കാള്‍ 1.9 ശതമാനം വില വര്‍ധിച്ച് 64.27 ഡോളറിലെത്തി. ന്യൂയോര്‍ക്ക് മെര്‍ക്കന്‍റൈല്‍ നിരക്ക് 1.14 ഡോളര്‍ ഉയര്‍ന്ന് 64.19 ഡോളറാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios