ഇത് പുതുചരിത്രം, റിലയന്‍സ് ഇന്‍ഡസ്ട്രീസിന് വന്‍ കുതിപ്പ്: വിപണി മൂലധനത്തില്‍ കോടികളുടെ നേട്ടം
ഒക്ടോബർ 18നാണ് കമ്പനി തങ്ങളുടെ വിപണി മൂലധനം ഒൻപത് ലക്ഷം കോടിയിലെത്തിച്ചത്. രാജ്യത്ത് ഇത്രയും വിപണി മൂലധനം നേടുന്ന ആദ്യത്തെ കമ്പനിയെന്ന റെക്കോർഡാണ് അന്ന് റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡ് കുറിച്ചത്.
മുംബൈ: വ്യാവസായിക ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി പത്ത് ലക്ഷം കോടി രൂപയെന്ന വിപണി മൂലധനം നേടി റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡ്. മുംബൈ സ്റ്റോക് എക്സ്ചേഞ്ചിൽ കമ്പനിയുടെ ഓഹരി വില 1581.25 ആയി ഉയർന്നതോടെയാണ് ഇത്. ട്രേഡിനിടെ റിലയൻസ് വിപണി മൂലധനം 10,02,380 ആയി.
എന്നാൽ, നിമിഷങ്ങൾക്കകം ഇത് താഴേക്ക് പോയി. കഴിഞ്ഞ എട്ട് ദിവസങ്ങളായി റിലയൻസ് ഇന്റസ്ട്രീസിന്റെ ഓഹരിവിലയിൽ എട്ട് ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായത്. റിലയൻസ് ജിയോ തങ്ങളുടെ നിരക്കുകൾ ഡിസംബർ ഒന്നോടെ ഉയർത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഓഹരി വില ഉയർന്നത്.
ഒക്ടോബർ 18നാണ് കമ്പനി തങ്ങളുടെ വിപണി മൂലധനം ഒൻപത് ലക്ഷം കോടിയിലെത്തിച്ചത്. രാജ്യത്ത് ഇത്രയും വിപണി മൂലധനം നേടുന്ന ആദ്യത്തെ കമ്പനിയെന്ന റെക്കോർഡാണ് അന്ന് റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡ് കുറിച്ചത്. ജനുവരി മുതൽ ഒക്ടോബർ വരെ കമ്പനിയുടെ ഓഹരി വിലയിൽ 26 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.